നമ്മുടെ സ്വപ്നങ്ങളും വേറിട്ട ചിന്തകളുമാണ് നമ്മെ വളർത്തുന്നത്, വ്യ്ത്യസ്തരാക്കുന്നത്. ആരും മഹാന്മാരായി ജനിക്കുന്നില്ല. താങ്കളും ഒരു മഹാനാകാൻ ജനിച്ചവാനാണെന്ന് ഓർക്കണം.
പൂർവ്വികർക്ക് വലിയ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ചിലവ വളരെ പ്രയാസപ്പെട്ടവയായിരുന്നു. അവ നേടിയെടുക്കുന്നതിനായുള്ള പരിശ്രമമാണ് അവരെ വലിയവരാകാൻ സഹായിച്ചത്. അൽഭുതകരമായവ കണ്ടുപിടിക്കാനും, അസാധ്യമായവ നേടിയെടുക്കാനും, വെല്ലുവിളികളെ നേരിടുവാനും അവരെ പ്രാപ്തരാക്കിയതും ആ മനോഭാവമാണ്.
തന്നത്താൻ നടക്കാൻ പഠിച്ചപ്പോൾ നിനക്കും ഒരു മഹാനായവന്റെ അഭിമാനം തോന്നിയിരുന്നു. നീ നടക്കാൻ പഠിച്ചപ്പോൾ സ്നേഹിക്കാതിരുന്ന മാതാപിതാക്കാൾ പിന്നീട് അതിനായി മൽസരമായി. പിന്നിട് ജീവിതത്തിൽ എല്ലാറ്റിലും സുഖമനുഭവിക്കാനുള്ള തത്രപ്പാടായി. വിഷമമുള്ളവ എല്ലാം മാറ്റിവച്ച് എളുപ്പമായവ മാത്രം മതിയെന്നായി. ചെറുപ്പത്തിൽ ഉണ്ടായിരുന്ന ആത്മാഭിമാനം നഷ്ടപ്പെട്ടു. അങ്ങനെ മഹാനായി ജീവിക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ച് പണമുണ്ടാക്കാനായി ശ്രദ്ദ മുഴുവൻ. ഇതെത്ര നഷ്ടമാണെന്ന് നോക്കൂ.
ആരും ചോദിക്കാതെ നമുക്ക് ലഭിക്കപ്പെട്ടത് ഒരു മഹാന്റെ ജീവിതമാണ്. ചെറിയ പ്രശ്നങ്ങൾ വരുംബോൾ പേടിച്ചോടുന്നത് അതിന്റെ വില അറിയാത്തവരാണെന്നോർക്കണം. ഇനി വൈകിക്കൂടാ, തീരുമാനിക്കൂ ഇന്നുമുതൽ ഒരു മഹാന്റെ ജീവിതം തുടങ്ങൂ. അചഞ്ചലനായ സഹായിയായി ഞാനുണ്ട് നിന്റെ കൂടെ.
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.