സ്നേഹിക്കാനയി ആരേയെങ്കിലും തിരയുന്ന ആളാണോ നിങ്ങൾ? ആരാണ് ഏറ്റവും സ്നേഹിക്കാൻ യോഗ്യൻ എന്ന് ചിന്തിക്കുന്ന ആളാണോ താങ്കൾ? നിങ്ങളെ ആരും സ്നേഹിക്കുന്നുല്ലെന്ന് പരാതിയുണ്ടോ? എങ്കിൽ ഈ കുറിപ്പ് വായിക്കൂ.
ഈ ലോകത്ത് നിങ്ങൾക്ക് മാത്രം ഏറ്റവും നന്നായി അറിയാവുന്ന ഒരാളുണ്ട്. ജീവിതത്തിലെ എല്ലാ വീഴ്ച്ചകളിലും, പ്രതിസന്ധികളിലും, ഒറ്റപ്പെടലുകളിലും, ഉയർച്ചകളിലും, വിജയങ്ങളിലും എപ്പോഴും കൂടെയുണ്ടായിരുന്ന ഒരാൾ. ഒറ്റപ്പെടുത്തിയിട്ടും, കുറ്റപ്പെടുത്തിയിട്ടും, തള്ളി മാറ്റിയിട്ടും, അവഗണിച്ചിട്ടും, നശിപ്പിക്കാൻ ശ്രമിച്ചിട്ടും വിട്ടുമാറാതെ നിഴലുപോലെ കൂടെയുള്ളെരാൾ. യാതൊരു പ്രതീക്ഷകളും, ആഗ്രഹങ്ങളും, ആവലാതിയും, കണക്കു പറച്ചിലും കൂടാതെ നിശ്ശ്ബ്ദമായി എന്നും കൂടെ നിൽക്കുന്ന ആൾ. അങ്ങനെ ഒരാളെ കിട്ടിയാൽ സ്നേഹിച്ചൂകൂടെ? അവഗണിക്കാതെ കൂടെ നിർത്തിക്കൂടെ? കൂട്ടുകൂടി ജീവിച്ചുകൂടെ?
നിങ്ങൾക്ക് മാത്രം നന്നായറിയാവുന്ന ആ ഒരാൾ നിങ്ങൾ തന്നെയാണു. മനസ്സിലാക്കുക, മറ്റൊരാൾക്കും നിങ്ങളുടെ അത്രയും നിങ്ങളെന്ന മനുഷ്യനെ മനസ്സിലാക്കാൻ കഴിയില്ല, സ്നേഹിക്കാൻ കഴിയില്ല, ഉത്തേജിപ്പിക്കാൻ സാധിക്കില്ല. പിന്നെന്തിനു നിങ്ങളെ മറ്റുള്ളവർ സഹായിക്കണം, സ്നേഹിക്കണം, മോട്ടീവേറ്റ് ചെയ്യണം എന്നൊക്കെ ചിന്തിച്ച് സമയം നഷ്ടമാക്കണം? നാളിതുവരെയുള്ള അനുഭവങ്ങളും, അറിവുകളും, തോൽവികളും, ഒറ്റപ്പെടലുകളും താങ്കളുടെ ഭാവി സുരക്ഷിതമാക്കാനുള്ളതാണ്. നിങ്ങൾക്കുണ്ടായ അനുഭവങ്ങൾ, കഷ്ടപ്പാടുകൾ, നഷ്ടങ്ങൾ എന്നിവ നിങ്ങൾക്ക് മാത്രം പ്രത്യേകം ഉള്ളവയാണ്. എനിക്ക് മാത്രം ഇങ്ങനെ സംഭവിച്ചു, ഞാൻ മാത്രം തോറ്റുപോയി, എന്റെ ജീവിതം നഷ്ടമായീ എന്നെക്കെ ചിന്തിക്കുന്നത് തെറ്റാണെന്ന് ഇതിനാൽ മനസ്സിലായോ? ഇത്രയേറെ അനുഭവ സംബത്തുള്ള ഈ വ്യക്തിയെ സ്നേഹിച്ചുകൂടെ?
എങ്ങനെ സ്നേഹിക്കണം എന്ന് നോക്കാം. ദിവസവും കുറച്ച് സമയം നിങ്ങളുടെ സന്തോഷത്തിനായി കരുതിവക്കുക. മറ്റൊരാളുടെ കാര്യങ്ങളിളിൽ അനാവശ്യമായി ഇടപെടാതിരിക്കുക, മക്കളാണെങ്കിൽപോലും . നന്മ ചെയ്തിട്ട് ചേതം വന്നാലു തുടരുക. നെഗറ്റീവായ ചിന്തകളെല്ലാം ഉണ്ടാവുമെങ്കിലും, പോസിറ്റീവായവ മാത്രം പരി പോഷിപ്പിക്കുക. എന്നും, മുൻ ദിവത്തേക്കാൾ ഇത്തിരിയെങ്കിലും മെച്ചമായി ജീവിക്കുവാൻ കരുതലോടെയിരിക്കുക. എത്ര ചെറുതെങ്കിലും നിങ്ങളുടെ പുരോഗതികൾക്കും, ആഗ്രഹങ്ങൾക്കും, സന്തോഷങ്ങൽക്കും അർഹമായ അംഗീകാരം കൊടുക്കുക. ആവശ്യമെങ്കിൽ സഹായം തേടാൻ മടിക്കതിരിക്കുക. എപ്പോഴും മറ്റുള്ളവർ ശരിയാണെന്ന നിലപാടിൽ മാറ്റം വരുത്തുക. എല്ലാറ്റിലും വിവേചനത്തോടെ പെരുമാറുക. സന്തോഷവും നന്മയും നിങ്ങളിൽ നിന്നാണുണ്ടാവുന്നത്. അവയെ കണ്ടെത്തി വളർത്തിയെടുക്കുക. ഇങ്ങനെ പലതും സ്വയമായി ചെയ്യാൻ സാധിക്കും.
നിങ്ങളിലെ ആ വലിയ വ്യക്തി അധികമായി വളർന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ നന്മയും നേരുന്നു.
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.