ഏത് പ്രായത്തിലുള്ള ആളാണെങ്കിലും നിങ്ങൾ ഒരു മകനോ മകളോ ആയിരിക്കും. എന്താണ് മാതാപിതക്കളിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്? ആരാണ് നിങ്ങളുടെ ജീവിത വിജയത്തിന് ഉത്തരവാദി?
പ്രത്യേക യോഗ്യതയോ, പരിശീലനമോ, പ്രവർത്തി പരിചയമോ ഇല്ലാതെയാണ് നിങ്ങളുടെ മാതപിതാക്കൾ വിവാഹിതരായതും നിങ്ങളെ വളർത്തിയതും. അവരുടെ ദാംബത്യ ജീവിതം ഒരിക്കലും നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ സമാധാന പരമോ സുഖകരമോ ആയിരുന്നില്ല. പല കുറ്റങ്ങളും, കുറവുകളും, ബലഹീനതകളും ഒക്കെ നിങ്ങൾക്ക് അവരിൽ കണ്ടെത്തുവാൻ സാധിക്കും. എത്രയോ കുഞ്ഞുങ്ങൾ അബോർഷനായും, ചാപിള്ളയായും, പ്രസവ സമയത്തെ തെറ്റുകൾ മൂലവും ജനിക്കാൻ അവസരമില്ലാതെ പോവുന്നു. ജനിച്ചതിനു ശ്ശേഷവും അകാലത്തിൽ മരണമടയുന്ന കുഞ്ഞുങ്ങളും അനവധിയാണ്. ഏറ്റവും പ്രധാനപെട്ടത്, ഇത്രയും വലിയ പ്രതിസന്ധികൾക്കിടയിലും അവർ നിങ്ങളെ ജനിപ്പിച്ച് വളർത്തി എന്നുള്ളതാണ്. അതിന് നിങ്ങൾ ഒരു ജന്മം മുഴുവൻ കടമപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞിരിക്കുക.
പല മാതാപിതാക്കളും തെറ്റാണെന്ന് മനസ്സിലാക്കാതെ തങ്ങളുടെ ജീവിതത്തിന്റെ വില നോക്കാതെ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കുന്നുണ്ട്. അവരിൽ ചിലരെങ്കിലും തങ്ങളാൽ കഴിയുന്നതിനു മീതെ കുട്ടികൾക്ക് സൗകര്യങ്ങൾ കൊടുക്കാൻ അധികം അദ്ധ്വനിക്കുകയോ, ജീവിത സുഖം വെടിയുകയോ, ജീവൻ തന്നെ അപകടപ്പെടുത്തുകയോ ചെയ്യുന്നുണ്ട്. ചിലർക്കെങ്കിലും ഈ മരണപ്പാച്ചിലിൽ ജീവിതം നഷ്ടപ്പെട്ടിട്ടുണ്ടാകും. മറ്റുള്ളവരോട് തട്ടിച്ച് നോക്കി തങ്ങളുടെ അവസ്ഥകൾ, അവസരങ്ങൾ, സുഖ സൗകര്യങ്ങൾ കുറവാണെന്ന് പരാതി പറയുന്ന മക്കൾ എത്ര വലിയ തെറ്റാണ് ചെയ്യന്നതെന്ന് മനസ്സിലാകിയിരിക്കണം.
നിങ്ങൾ ചെയ്യെണ്ടതെന്താണ്? നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ അറിഞ്ഞ് പെരുമാറാൻ പഠിക്കണം. കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തി മാനസികമായും ശാരികമായും വളരാൻ ശ്രമിക്കണം. ഉയർന്ന വിദ്യാഭ്യാസത്തേക്കാൾ മനുഷ്യത്വമുള്ളവരായി ജീവിക്കുക. എല്ലാവരേയും ബഹുമാനിക്കുകയും സമൂഹത്തിൽ ചെറിയവരേയും, ബലഹീനരേയും, ആവശ്യക്കാരേയും സഹായിക്കയും വേണം. അധികം ധനം സംബാദിക്കുന്നതിനേക്കാൾ സമാധാനവും സന്തോഷവുമുള്ളൊരു ജീവിതത്തിനാണ് പ്രാധാന്യം കൂടുതലെന്ന് മനസ്സിലാക്കണം. സ്ഥാനമാനങ്ങളോ സംബാദ്യങ്ങളോ അല്ല ജീവിത മൂല്യങ്ങളാണ് വേണ്ടതെന്ന് അറിഞ്ഞിരിക്കണം. എന്തെല്ലാം കുറവുണ്ടെങ്കിലും നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കണം ചേർത്ത്നിർത്തണം. മറ്റെല്ലാറ്റിനേക്കാളും സ്വന്തം ജീവിതമാണ് വലുതെന്ന് തിരിച്ചറിയണം. എത്ര വെല്ലുവിളികളോ, തോൽവികളോ ഉണ്ടായാലും മുന്നോട്ട് തന്നെ ജീവിക്കണം. ആവശ്യമായി വന്നാൽ ഏത് കാര്യങ്ങളിലും മുതിർന്നവരുടേയോ പ്രൊഫഷനുകളുടേയോ സഹായം തേടാൻ മടിക്കരുത്. നിങ്ങൾ ഈ മാതാപിതാക്കൾക്ക് ജനിക്കുകയും, പ്രത്യേക ജീവിത സാഹചര്യങ്ങളിൽ ജീവിക്കുകയും ചെയ്യണം എന്നത് നിങ്ങളുടേയോ മാതാപിതാക്കളുടേയോ തീരിമാനമല്ല. അതിനാൽ ഏത് സാഹചര്യത്തിലും സധര്യം മുന്നേറുക. എപ്പോഴും ജയിക്കുക എന്നതല്ല ജീവിതലക്ഷ്യം.
എപ്പോഴും ഓർമിക്കുക, നിങ്ങളുടെ ജീവിത വിജയത്തിനു നിങ്ങൾ തന്നെയാണ് ഉത്തരവാദി, മാതാപിതാക്കളോ മറ്റുള്ളവരോ അല്ല.
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.