blog

നേടുന്നതിനേക്കാൾ ഭാഗ്യമുള്ളതെന്ത്‌?

നേട്ടങ്ങൾക്ക്‌ വേണ്ടി നെട്ടോട്ടമോടുന്നവരാണ് അധികവും. ഈ ഓട്ടത്തിനിടയിൽ പ്രധാനപ്പെട്ട പലതും നഷ്ടമാകുന്നത്‌ അറിയുന്നില്ല. നിങ്ങൾക്ക്‌ ഇങ്ങനെ ഒരനുഭവമുണ്ടോ? പലരും ജീവിതം ആസ്വദിക്കാനായി പല വഴികളാൽ പരിശ്രമിക്കുന്നു. എന്നാൽ അടിസ്‌ഥാനപരമായ കാര്യങ്ങളിൽ കുറവുണ്ടാവുന്നത്‌ ശ്രദ്ധയിൽ പെടുന്നില്ല. സന്തോഷം സ്വന്തം ഉള്ളിൽ നിന്നാണുണ്ടാവുന്നതെന്ന് അറിയാതെ മറ്റെവിടേയോ തിരയുന്നു. എല്ലാം അറിയണം, എല്ലാം ആസ്വദിക്കണം എന്ന് ചിന്തിക്കുന്നർ അനേകം കാര്യങ്ങളിൽ വ്യാപൃതരായി  തിരക്ക്പിടിച്ച്‌ ജീവിക്കുന്നു. ഇതിന്റെ പരിണിത ഭലമായി സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്നു.  ജീവിതത്തിൽ അച്ചടക്കം പാലിക്കുന്നതും, സമയം ക്രമീകരിക്കുന്നതും, പ്രയോറിട്ടി […]

നേടുന്നതിനേക്കാൾ ഭാഗ്യമുള്ളതെന്ത്‌? Read More »

തർക്കങ്ങളിൽ എങ്ങനെ വിജയിക്കാം?

തർക്കങ്ങൾ എല്ലാവരുടേയും ജീവിതത്തിൽ ഒഴിവാക്കാനാവാത്തതാണ്. ചിലർ അധികം പ്രാവശ്യവും പരാജയപ്പെടാറുണ്ട്‌. മറ്റുചിലർ എപ്പോഴും വിജയിക്കണം എന്ന് ശഠിക്കാറുമുണ്ട്‌. രണ്ട്‌ പേരും വിജയിക്കുന്നൂ എങ്കിലേ ആ തർക്കം പൂർണ്ണമായും വിജയിച്ചു എന്ന് പറയാൻ കഴിയൂ. നിങ്ങളുടെ അനുഭവം എങ്ങനെയാണ്? കാരണം കൂടാതെ തർക്കങ്ങൾ ഉണ്ടാവില്ലെന്ന് ചിലർ വാദിച്ചേക്കാം. എന്നാൽ, രണ്ട്‌ വ്യക്തികൾ തമ്മിൽ എപ്പോഴും അഭിപ്രായങ്ങളിലും ആഗ്രഹങ്ങളിലും വിത്യാസങ്ങളുണ്ടാകും. അങ്ങനെയെങ്കിൽ തർക്കത്തിന്റെ ആവശ്യമെന്താണ്? പരസ്പരം ബഹുമാനിക്കുകയും, വിത്യസ്തകളെ അംഗീകരിക്കുകയും ചെയ്‌താൽ പിന്നെ തർക്കത്തിന് സ്‌ഥാനമില്ലല്ലോ,അല്ലേ? അങ്ങനെയെങ്കിൽ ഒരു ഭാഗം

തർക്കങ്ങളിൽ എങ്ങനെ വിജയിക്കാം? Read More »

തോൽവി എങ്ങനെ നേരിടാം?

എല്ലാവരും ഭയപ്പെടുന്നത്‌ തോൽവി. എല്ലാവരും പറയാൻ മടിക്കുന്നത് തോൽവി. എന്നാൽ ജീവിതത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്തത് തോൽവി. തോൽക്കാൻ മാറ്റിക്കുന്നവർക്ക് മുന്നേറാനാകില്ല. തോൽക്കാൻ നിങ്ങൾക്ക് മടിയിണ്ടോ? തോൽവിക്ക് ചില കാരണങ്ങൾ ഉണ്ടാകാം. പലപ്പോഴും നിങ്ങളുടെ ബലഹീനതകളാകാം കാരണം.  ചിലപ്പോൾ അറിവ് കുറവോ, പക്വത കുറവോ ആയേക്കാം. കായികവും ബൗദ്ധികവുമായ തുടർച്ചയായ പരിശീലനം നല്ല ഉയർച്ചയും ശക്തിയും സമ്മാനിക്കും. അങ്ങനെ നിങ്ങൾക്ക് അടുത്ത പടിയിലേക്ക് കയറാനാവും. വിജയിക്കുക എന്നതിനേക്കാൾ വളരുക എന്നതിനാണ് പ്രാധാന്യം കിടക്കേണ്ടത്. വിജയിക്കുക എന്നത് ഓരോരുത്തരുടെയും കാഴ്ച്ചപ്പാടുകളിൽ

തോൽവി എങ്ങനെ നേരിടാം? Read More »

സമ്മാനങ്ങൾ നമ്മെ കുരുടരാക്കുന്നോ?

എല്ലാവരും ഇഷ്ടപ്പെടുന്നതും, ആഗ്രഹിക്കുന്നതും, എത്ര കിട്ടിയാലും മതിയെന്ന് പറയാത്തതുമാണ് സമ്മാനം. സമ്മാനം എവിടേയും കര്യം സാധിച്ചെടുക്കും എന്ന് പഴമൊഴി. അധികവും അനർഹമായവ ആണെന്നതാണ് ഏറെ ഖേദകരം. സമ്മാനങ്ങൾ കൊടുക്കാനോ വാങ്ങാനോ നിങ്ങൾ തിടുക്കം കൂട്ടരുത്‌. അങ്ങേയറ്റം ആവശ്യമുണ്ടെങ്കിലേ കുട്ടികൾക്ക്‌ സമ്മാനങ്ങൾ നൽകാവൂ. ഓരോ ജന്മ ദിനത്തിനും, ആനിവേഴ്സറിക്കും, ആഘോഷങ്ങൾക്കും പ്രത്യേകം സമ്മാനങ്ങൾ കൊടുക്കുന്നത്‌ അതിന്റെ മഹത്വം കെടുത്തികളയും. ഇന്ന് ബിസിനസ്‌ മാഫിയ പറയുന്നതനുസരിച്ചാണ് സമ്മാനങ്ങൾ നിശ്ചയിക്കുന്നത്‌. ഒരിക്കലും വിലപിടിപ്പുള്ള വസ്തുക്കൾ, അനുഭവങ്ങൾ സമ്മാനമായി നൽകരുത്‌. അങ്ങനെയുള്ള സമ്മാനങ്ങൾ

സമ്മാനങ്ങൾ നമ്മെ കുരുടരാക്കുന്നോ? Read More »

സഹനം ഒരു ബലഹീനതയോ?

പലരും കരുതുന്നു സഹിക്കാൻ കഴിയുന്നത്‌ ഒരു ബലഹീനതയാണെന്ന്. നിങ്ങളോ? ജീവിതം അതിന്റെ ഭ്രമണത്തിങ്കൽ സുഖത്തോടൊപ്പം സങ്കടങ്ങളും, പ്രശ്നങ്ങളും, പ്രതിസന്ധികളും, തോൽവികളും നമുക്ക്‌ സമ്മാനിക്കാറുണ്ട്‌. ചിലർ ഇവയെല്ലാം തട്ടിത്തെറിപ്പിച്ച്‌ അഹങ്കാരത്തോടെ മുന്നോട്ട്പോകാറുണ്ട്‌. അങ്ങനെയുള്ളവരെ ലോകം ആശ്ചര്യത്തോടെ നോക്കുന്നു. എന്നാലും ഇക്കൂട്ടർ മറ്റുള്ളവരേക്കാൾ മികച്ചവരെന്നോ കഴിവുള്ളവരെന്നോ അർഥമാകുന്നില്ല.  മറ്റൊരു കൂട്ടർ പ്രതിസന്ധികളെ അംഗീകരിക്കുകയും, സ്വന്തം ബലഹീനത സമ്മതിക്കുകയും, വിനീതനായി മറ്റു മാർഗ്ഗങ്ങൾ തേടുകയും ചെയ്യുന്നു. ഇവരെ ലോകം മോശക്കാരായി കാണുന്നു. എന്നാൽ, ഇങ്ങനെയുള്ളവരുടെ സമയോചിതമായ പ്രവർത്തനങ്ങളാണ് ബന്ധങ്ങളിലും, ഭവനങ്ങളിലും, ലോകത്തിലും

സഹനം ഒരു ബലഹീനതയോ? Read More »

ഭക്ഷണം!

ശ്വാസവും ഉറക്കവും പോലെ ആവശ്യത്തിനു മാത്രം സമയാ സമയത്ത്‌ വേണ്ടതാണ് ഭക്ഷണവും. പലർക്കും ഭക്ഷണം കഴിക്കാനെടുക്കുന്ന  സമയം ഉപകാരമില്ല എന്ന അഭിപ്രായ മുണ്ട്‌. ഇക്കൂട്ടർ, സിനിമയുടേയോ മറ്റ്‌ വിനോദ പരിപാടികളുടേയോ ഇടക്ക്‌ സമയം കിട്ടിയാൽ മാത്രം ഭക്ഷണം കഴിക്കുന്നു. കഴിക്കുന്ന ഭക്ഷണം നല്ലതല്ലെങ്കിലും അതിന് രുചിയുണ്ടായിരിക്കണം എന്നേ പലർക്കും ചിന്തയുള്ളൂ. നല്ല വായു ശ്വസിക്കാൻ പറ്റാത്തപ്പോൾ നിങ്ങൾ എങ്ങനെ ബുദ്ധിമുട്ടുന്നോ അതേ അവസ്‌ഥ തന്നെയാണു ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുംബോൾ നിങ്ങളുടെ തലച്ചോറിനുണ്ടാവുന്നത്‌.  ഓർക്കുക, ഭക്ഷണം മരുന്ന് പോലെ

ഭക്ഷണം! Read More »

സത്യം! 

സത്യം പറയാം എന്ന് എല്ലാവരും ഉറപ്പ്‌ പറയുന്നു. സത്യം പറയണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നു. എന്നാൽ കേൾക്കുന്നതിൽ അധികവും സത്യങ്ങളല്ലെന്ന് എല്ലാവർക്കുമറിയാം. എങ്കിലും, സത്യങ്ങൾ അല്ലാത്തവ അവിശ്വസിക്കാൻ എന്തേ മടിക്കുന്നു? വിശ്വസിച്ചാലും  ഇല്ലെങ്കിലും ഈ ലോകത്ത്‌ എല്ലാറ്റിനും ഒരേ ഒരു സത്യം മാത്രമേ ഉള്ളൂ. ആ സത്യം നിങ്ങളെ രക്ഷിക്കട്ടെ.

സത്യം!  Read More »

എങ്ങനെ പഠിക്കാം?

എല്ലാവർക്കും പഠിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ നന്നായി പഠിക്കാൻ അറിയില്ല. നിങ്ങൾക്ക് പഠിക്കാൻ കഴിവില്ലെന്ന് തോന്നുന്നുണ്ടോ? നിങ്ങളുടെ ബലഹീനതകൾ നിങ്ങളെ പഠിക്കുന്നതിൽ നിന്ന് തടയുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?  പല വിദ്യാർത്ഥികളും തങ്ങളുടെ അധ്യാപകർ, സ്‌കൂളുകൾ, സൗകര്യങ്ങൾ, മോശം സാഹചര്യങ്ങൾ, അനുഭവപരിചയമില്ലാത്ത മാതാപിതാക്കൾ, ആരോഗ്യ പ്രശ്‌നങ്ങൾ, മാനസിക ബലഹീനതകൾ, കുടുംബ പ്രശ്‌നങ്ങൾ എന്നിവ കുറഞ്ഞ ഗ്രേഡുകൾ നേതീയതിന് കാരണമായി പരാതിപ്പെടാറുണ്ട്. ഗ്രേഡുകൾ ഒരു പരീക്ഷയിലെ സ്ഥാനം മാത്രമാണ്. ഏറ്റവും വലിയ പരീക്ഷ നിങ്ങളുടെ ജീവിതമാണ്. അതിനാൽ, എല്ലായ്പ്പോഴും ജീവിതത്തിനായി പഠിക്കുക,

എങ്ങനെ പഠിക്കാം? Read More »

Scroll to Top