ജീവിതത്തിന്റെ ഏത് കാലഘട്ടത്തിലാണ് നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത്? കുട്ടിക്കാലവും യൗവ്വനവുമാണ് ഏറ്റവും നല്ലതെന്നാണ് അധികം പേരും ചിന്തിക്കുന്നത്. എന്നാൽ ഒരാളുടെ ജീവിതത്തിന്റെ എല്ലാ കാലങ്ങളും ഒരുപോലെ പ്രസക്തമാണെന്ന് സമ്മതിക്കുംബോൾ മാത്രമാണ് അവയിലെ നന്മ അനുഭവിക്കാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. വാർദ്ധക്യ കാലത്തേക്കുറിച്ച് നിങ്ങുടെ അഭിപ്രായം എന്താണ്?
ഒന്നു ചിന്തിച്ചാൽ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും അതതിന്റേതായ നന്മയും പരീക്ഷണവും നമുക്കനുഭവപ്പെടുന്നു. ബാല്യത്തിലുള്ള അവസ്തയുടെ നേരേ എതിരായുള്ള അനുഭവപ്പെടലാണ് വാർദ്ധക്യത്തിലുള്ളത്. അതുകൊണ്ട് വാർദ്ധക്യത്തിൽ കുട്ടികളേപ്പോലെ ജീവിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. രണ്ട് സമയത്തും മറ്റൊരാളുടെ സഹായവും സാമീപ്യവും നിങ്ങൾക്കാവശ്യമായിവരുന്നു. ചെറുപ്പത്തിൽ ഓരോന്നോരോന്ന് പഠിച്ച് പഠിച്ച് വളരുന്നു. എന്നാൽ പ്രായമാകുംബോൾ പഠിച്ചവ ഓരോന്ന് ഓരോന്ന് മറക്കാൻ തുടങ്ങും. ചെറുപ്പത്തിൽ ഉദയ സൂര്യനേപ്പോലെയും വാർദ്ധക്യത്തിൽ അസ്തമയ സൂര്യനേപ്പോലെയും നാം പ്രവർത്തിക്കുന്നു.
ഏറെക്കാലത്തെ അറിവും അനുഭവവും ഉണ്ടെങ്കിലും ഒന്നും പ്രയോചനപ്പെടാത്ത കാലമാണ് ജീവിത സായാന്നം. എന്നാൽ ജീവിത കാലത്ത് നേടിയെടുത്ത അനുഭവങ്ങളുടെ നന്മ അനുഭവിക്കേണ്ട കാലമാണിത്. നല്ല പേരു സംബാദിക്കുക, നല്ല സുഹ്രുത്തുക്കളെ നേടുക, എപ്പോഴും കർമ്മ നിരതരായിരിക്കുക, പുതിയകാര്യങ്ങൾ നിരന്തരം പരീക്ഷിച്ചുകൊണ്ടിരിക്കുക. ക്ഷീണത്തേക്കുറിച്ചും വയ്യായ്മകളേക്കുറിച്ചും ഉള്ളതിനേക്കാൾ നന്മയേക്കുറിച്ചും പോസിറ്റീവ് ചിന്തകളേക്കുറിച്ചും അധികം സംസാരിക്കുക. ശരീരത്തിന്റേയും മനസ്സിന്റേയും ആര്യോഗ്യത്തിൽ വളരേ ശ്രദ്ദിക്കുക. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നതിനേക്കാൾ കുട്ടികളേപ്പോലെ സ്വന്തം കാര്യങ്ങളിൽ അധികം ശ്രദ്ദിക്കുന്നതാണ് നല്ലത്. തങ്ങൾക്കല്ല മക്കൾക്കാണ് തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം എന്ന് ഓർത്തിരിക്കണം. ഇപ്രകാരം വാർദ്ധക്യ കാലത്തെ ഈശ്വര വിശ്വാസത്തോടെ സന്തോഷമായി
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.