കുട്ടികളുണ്ടാവുക എന്നത് ഏതൊരു സ്ത്രീയുടേയും ജീവിത ലക്ഷ്യമാണ്. എന്നാൽ കുട്ടികളുണ്ടായാലോ, ജീവിതം പിന്നെ വഴിതെറ്റി ഓടാൻ തുടങ്ങും. എന്തുകൊണ്ടാണിങ്ങനെ? നിങ്ങൾ ഒരമ്മയാണോ? നിങ്ങൾക്ക് ഇങ്ങനെ ഒരു പ്രയാസമുണ്ടോ? നിങ്ങളുടെ കുട്ടികളെക്കുറിച്ച് പരാതിയുണ്ടോ? നിങ്ങളുടെ ജിവിതത്തെക്കുറിച്ച് എന്താണ് അഭിപ്രായം?
ഓർക്കുക, ഓരോ കുഞ്ഞും വളരെയേറെ പ്രത്യേകതകളുള്ളതാണു. അതിനാൽ മറ്റൊരു കുഞ്ഞുമായി യതൊരു തരത്തിലും പൂർണ്ണമായി സാമ്യമില്ല. നിങ്ങളുടെ കുഞ്ഞിനെ അതിൻ്റെ ശാരീരിക, മാനസിക പ്രത്യേകതകൾക്ക് അനുസരിച്ച് ഭാവിയിലേക്ക് വേണ്ടി പരിശീലിപ്പിക്കുകയാണു ഒരമ്മയുടെ കടമ. ഉള്ളത് തുറന്ന് പറയാനുള്ള ചങ്കൂറ്റം നിങ്ങൾ വളർത്തിയെടുക്കുകയും അത് കുട്ടികളെ പരിശീലിപ്പിക്കുകയും വേണം. കുട്ടികൾ ചെയ്യുന്ന തെറ്റുകളെ ഒരിക്കലും ന്യായീകരിക്കരുത്. ഏത് വിധേനയും തെറ്റ് അവർക്ക് ബോധ്യപ്പെടുത്തുക, ആവർത്തിക്കാതിരിക്കാൻ താക്കീത് നൽകുക. ഒരു മാലാഖ എങ്ങനെയാണോ തെറ്റായ ആവശ്യങ്ങളേ സ്നേഹപൂർവ്വം നിരസിക്കുന്നത് അതുപോലെ കുട്ടികളുടെ ഒരു തെറ്റായ ആവശ്യങ്ങളും നിങ്ങൾ സാധിച്ച് കൊടുക്കരുത്. അമ്മമാർ കുട്ടികളുടെ വക്കിലന്മാരല്ല എന്നറിഞ്ഞിരിക്കണം. കുഞ്ഞുങ്ങളെ വളർത്താൻ ഭർത്താവിനോട് കൂടെ കൂട്ട് ഉത്തരവാദിത്തം മത്രമേ നിങ്ങൾക്കുള്ളൂ എന്ന് തിരിച്ചറിയണം. എല്ലാ കുഞ്ഞുങ്ങൾക്കും പിതാവിൻ്റെ ശിക്ഷണവും അമ്മയുടെ വാൽസല്യവും വേണം. ഇവയിൽ ഒന്ന് മാത്രം ലഭിക്കുന്ന കുട്ടികൾ പൂർണ്ണ വളർച്ച (പരിശീലനം) പ്രാപിക്കുന്നില്ല.
അടുക്കള 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷണ ശാലയല്ല. ഒരു ദിവസത്തേക്ക് ഒരു വീട്ടിൽ എല്ലാവർക്കും വേണ്ടി ഒരു ഭക്ഷണം മാത്രമേ ഉണ്ടാക്കാവൂ. ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ഭക്ഷണം ഉണ്ടാക്കരുത്. അടുത്ത ദിവസം മറ്റൊന്നാകാം. ഓർക്കുക, നിങ്ങൾ വീട്ടിലെ പാചകക്കാരി അല്ല. വീട്ടിലെ എല്ലാവരും കൂടി വേണം പാചകം, പാത്രം കഴുകൽ, തുണി അലക്കൽ, വൃത്തിയാക്കൽ എന്നിവ ചെയ്യാൻ. കുട്ടികൾ തീർച്ചയായും എപ്പോഴും നിങ്ങളുടെ കൂടെ തന്നെ ഉണ്ടായിരിക്കണം, പരിശീലനം നേടുന്ന പുതിയ ജോലിക്കാരെപ്പോലെ. പ്രായപൂർത്തിയായാൽ പിന്നെ വീട്ടിലെ എല്ലാ പണികളും കുട്ടികളെ ഏൽപ്പിക്കണം. ആരോഗ്യം സബത്താണെന്ന് കുട്ടികളെ പഠിപ്പിക്കണം. വിവാഹത്തിന് ശേഷം അവർ തനിച്ച് വളരേണ്ടവരാണ് എന്നോർക്കണം. സമയവും, ജീവിതവും, ബന്ധങ്ങളും നഷ്ടമായാൽ തിരികെ ലഭിക്കില്ലെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം.
നിങ്ങൾക്ക് നിങ്ങളെ സ്നേഹിക്കാൻ കഴിയുംബോഴേ നിങ്ങളുടെ കുട്ടികൾ നിങ്ങളെ സ്നേഹിക്കയുള്ളൂ. അല്ലെങ്കിൽ അവരുടേത് ഒരു അഭിനയം മാത്രമാകും. നിങ്ങളുടെ ജീവിതം വിലയുള്ളതാണെന്ന് കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കണം. നിങ്ങളുടെ സുഖം, ജീവിതലക്ഷ്യങ്ങൾ, ആഗ്രഹങ്ങൾ, ഇഷ്ടങ്ങൾ എന്നിവ വളരെ പ്രധാനപെട്ടവയാണ്. കുട്ടികൾക്ക് വേണ്ടി ജീവിച്ച് അവയൊന്നും നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ ഉള്ളിലെ കഴിവുകളെ വളർത്തിയെടുക്കണം. ഓർക്കുക, ഭർത്താവാണ് നിങ്ങളുടെ ജിവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. കുഞ്ഞുങ്ങളെ സ്നേഹിക്കുക എന്നാൽ അവരെ വെറുതെയിരുത്തി നിങ്ങൾ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുക എന്നല്ല. മറിച്ച്, അവരെ ജിവിക്കാൻ പരിശീലിപ്പിക്കുക എന്നാണ്. ഇങ്ങനെ വളർത്തുന്ന മക്കൾ നിങ്ങൾക്ക് പ്രായമാകുമ്പോൾ സഹായത്തിനായി ഉണ്ടാവും.
ഒരമ്മയായാലേ ഒരമ്മയുടെ വേദന മനസ്സിലാകു എന്ന് പലരും പറയാറുണ്ട്. ഒരമ്മ എന്തിന് ഇത്രയും പ്രയാസങ്ങൾ തനിച്ച് ഏറ്റെടുക്കുന്നു എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം, നിങ്ങളോ?
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.