11/07/2023
വാർദ്ധക്ക്യം!
ജീവിതത്തിന്റെ ഏത് കാലഘട്ടത്തിലാണ് നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത്? കുട്ടിക്കാലവും യൗവ്വനവുമാണ് ഏറ്റവും നല്ലതെന്നാണ് അധികം പേരും ചിന്തിക്കുന്നത്. എന്നാൽ ഒരാളുടെ ജീവിതത്തിന്റെ എല്ലാ കാലങ്ങളും ഒരുപോലെ പ്രസക്തമാണെന്ന് സമ്മതിക്കുംബോൾ മാത്രമാണ് അവയിലെ നന്മ അനുഭവിക്കാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. വാർദ്ധക്യ കാലത്തേക്കുറിച്ച് നിങ്ങുടെ അഭിപ്രായം എന്താണ്?
ഒന്നു ചിന്തിച്ചാൽ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും അതതിന്റേതായ നന്മയും പരീക്ഷണവും നമുക്കനുഭവപ്പെടുന്നു. ബാല്യത്തിലുള്ള അവസ്തയുടെ നേരേ എതിരായുള്ള അനുഭവപ്പെടലാണ് വാർദ്ധക്യത്തിലുള്ളത്. അതുകൊണ്ട് വാർദ്ധക്യത്തിൽ കുട്ടികളേപ്പോലെ ജീവിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. രണ്ട് സമയത്തും മറ്റൊരാളുടെ സഹായവും സാമീപ്യവും നിങ്ങൾക്കാവശ്യമായിവരുന്നു. ചെറുപ്പത്തിൽ ഓരോന്നോരോന്ന് പഠിച്ച് പഠിച്ച് വളരുന്നു. എന്നാൽ പ്രായമാകുംബോൾ പഠിച്ചവ ഓരോന്ന് ഓരോന്ന് മറക്കാൻ തുടങ്ങും. ചെറുപ്പത്തിൽ ഉദയ സൂര്യനേപ്പോലെയും വാർദ്ധക്യത്തിൽ അസ്തമയ സൂര്യനേപ്പോലെയും നാം പ്രവർത്തിക്കുന്നു.
ഏറെക്കാലത്തെ അറിവും അനുഭവവും ഉണ്ടെങ്കിലും ഒന്നും പ്രയോചനപ്പെടാത്ത കാലമാണ് ജീവിത സായാന്നം. എന്നാൽ ജീവിത കാലത്ത് നേടിയെടുത്ത അനുഭവങ്ങളുടെ നന്മ അനുഭവിക്കേണ്ട കാലമാണിത്. നല്ല പേരു സംബാദിക്കുക, നല്ല സുഹ്രുത്തുക്കളെ നേടുക, എപ്പോഴും കർമ്മ നിരതരായിരിക്കുക, പുതിയകാര്യങ്ങൾ നിരന്തരം പരീക്ഷിച്ചുകൊണ്ടിരിക്കുക. ക്ഷീണത്തേക്കുറിച്ചും വയ്യായ്മകളേക്കുറിച്ചും ഉള്ളതിനേക്കാൾ നന്മയേക്കുറിച്ചും പോസിറ്റീവ് ചിന്തകളേക്കുറിച്ചും അധികം സംസാരിക്കുക. ശരീരത്തിന്റേയും മനസ്സിന്റേയും ആര്യോഗ്യത്തിൽ വളരേ ശ്രദ്ദിക്കുക. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നതിനേക്കാൾ കുട്ടികളേപ്പോലെ സ്വന്തം കാര്യങ്ങളിൽ അധികം ശ്രദ്ദിക്കുന്നതാണ് നല്ലത്. തങ്ങൾക്കല്ല മക്കൾക്കാണ് തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം എന്ന് ഓർത്തിരിക്കണം. ഇപ്രകാരം വാർദ്ധക്യ കാലത്തെ ഈശ്വര വിശ്വാസത്തോടെ സന്തോഷമായി സ്വീകരിക്കാനായാൽ അത് നിങ്ങൾക്ക് ഒരു അനുഗ്രഹമായി അനുഭവപ്പെടും.
11/06/2023
ഡിപ്രെഷൻ ഉണ്ടാകുംബോൾ എന്ത് ചെയ്യണം?
ആംഗ്സൈറ്റിയും, ഭയവും, ഡിപ്രെഷനും സാധാരണ മനുഷ്യർക്കെല്ലാം ഉണ്ടാകുന്നതാണ്. പ്രത്യേക കാരണങ്ങളൊന്നും വേണ്ട ഇവ വരാൻ. തീരുമാനങ്ങൾ എടുക്കേണ്ടി വരുംബോഴോ, നമ്മേകൊണ്ട് കഴിയാത്ത കാര്യങ്ങൾ നടത്തിയെടുക്കാൻ തുനിയുംബോഴോ, പുതിയതായി എന്തെങ്കിലും ചെയ്യാൻ തുടങ്ങുംബോഴോ, ഏകാന്തത അനുഭവിക്കുംബോഴോ, ദിർഘകാല രോഗങ്ങൾക്ക് അടിമപ്പെടുംബോഴോ, സാംബത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുംബോഴോ, തർക്കങ്ങളിലോ വഴക്കുകളിലോ എർപ്പോടുംബോഴോ ഇങ്ങനെ ഒരവസഥ അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് എപ്പോഴെങ്കിലും ഇങ്ങനെ ഒരു അവസ്‌ഥ ഉണ്ടായാൽ എന്തു ചെയ്യണം എന്ന് ചെറുപ്പത്തിൽ തന്നെ എല്ലാവരും പഠിച്ചിരിക്കണം.
നിങ്ങൾക്ക് ഒരു പോസിറ്റീവ് സുഹൃദ് വലയത്തിന്റെ സഹായം എപ്പോഴുംഉണ്ടായിരിക്കണം. അത്യാവശ്യ സന്ദർഭങ്ങളിൽ ഉപകാരപ്പെടുമാറ് ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ നിങ്ങൾക്ക് ഉണ്ടായിരിക്കണം. അടിക്കടിയുള്ള നെഗറ്റീവ് ചിന്തകൾ, ഭയം, ഡിപ്രെഷൻ എന്നിവ ഉണ്ടായാൽ തീർച്ചയായും വിദഗ്ദ്ധ ചികിൽസ തേടണം. ഓർക്കുക, ശരീരത്തിനു ഉണ്ടാകുന്നതുപോലെ മനസ്സിനുണ്ടാവുന്ന രോഗങ്ങൾക്കും ചികിൽസ ആവശ്യമാണു. എല്ലാ മാനസിക രോഗങ്ങളും ഭ്രാന്തല്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാവാൻ ഇനിയും വൈകിക്കൂടാ.
11/05/2023
നിങ്ങൾക്ക് പരാതിയുണ്ടോ?
നിങ്ങൾ പലതിനേംകുറിച്ചും പരാതിയുള്ള ആളാണോ? എങ്ങനെ നിങ്ങളുടെ പരാതികൾ പരിഹരിക്കാം?
സ്കൂളിൽ പഠിക്കാൻ കഴിയാത്ത ഒരു കുട്ടിക്ക് സ്കൂളിനേ പറ്റിയോ, ടീച്ചറിനേക്കുറിച്ചോ, സൗകൃങ്ങളേ പറ്റിയോ ഒരു പരാതിയും ഇല്ല. അച്ചനുമമ്മയുമില്ലാത്ത കുഞ്ഞുങ്ങൾക്ക് അവരേക്കുറിച്ചും അങ്ങനെ തന്നെ. വിവാഹം കഴിക്കാൻ സാധിക്കാത്ത ഒരാൾ ഒരിക്കലും ഭാര്യമാരെ കുറ്റം പറയുന്നില്ല, മറിച്ച് എല്ലാ സ്ത്രീകളേയും ബഹുമാനിക്കുന്നു. പരാതി പറയുന്നവർക്ക് അക്കാര്യങ്ങൾ ആവശ്യത്തിനു ഉണ്ടെന്ന് ഉറപ്പാണ്. ഉള്ളതിൽ കൂടുതലായി കിട്ടുവാൻ ശ്രമിക്കുംബോഴാണ് പരാതി ഉണ്ടാവുന്നതെന്ന് സാരം. ഉള്ളത്കൊണ്ട് തൃപ്തിപ്പെടുക എന്നത് ഏതൊരാൾക്കും വളരേ അത്യാവശ്യമുള്ള ഒരു സ്വഭാവ ഗുണമാണ്.
എന്തെങ്കിലും പരാതി ഉള്ളവർ ആ അവസരം ഇല്ലാത്തവരോട് സംസാരിച്ചാൽ സമാധാനമുണ്ടാകും. എന്നാൽ അവ ഉള്ളവരോട് തിരക്കിയാലോ, ഉള്ള സമാധാനവും പോകും പരാതിയും വർദ്ധിക്കും. പലപ്പോഴും നമ്മളിങ്ങനെയാണ്. നമ്മുടെ പ്രശ്ശ്നങ്ങൾ അവ മനസ്സിലാക്കി ഗുണദോഷിക്കാൻ കഴിയുന്നവരുടെ അടുത്ത് നമ്മൾ ചർച്ച ചെയ്യാറില്ല. പകരം ആ വക കാര്യങ്ങൾ കൂടുതലായുള്ളവരെ സമീപിക്കും അവർ ഇതൊക്കെ എങ്ങനെ ചെയ്യുന്നു എന്ന് പഠിക്കാൻ. അവർ സ്വാഭികമായും നമ്മെ വഴിതെറ്റിക്കാൻ സാദ്യത കൂടുതലാണ്. പരിഹാരം കാണാൻ കഴിയാത്ത ഒരു പ്രശ്നവും നിങ്ങൾക്കില്ലെന്ന് ഉറപ്പ് തരുന്നു.
11/04/2023
കുട്ടുകളെ ശിക്ഷിക്കണമോ?
കുറ്റംചൈതാൽ ശിക്ഷ വിധിക്കുന്ന രീതിയാണ് നിയമത്തുനുള്ളത്. എന്നാലത് തെറ്റ് ചൈത വ്യക്തിയുടെ പ്രായവും പക്വതയും അനുസരിച്ചാകണമെന്നുണ്ട്. തെറ്റ് ചൈതവർ കുട്ടികളാവുംബോൾ അത്തരത്തിലുള്ള ഒരു പരിഗണന മാതാപിതാക്കളിൽ നിന്ന് ഉണ്ടാകാറില്ലെന്ന് പരാതിയുണ്ട്. നിങ്ങൾ കുട്ടികളെ ശിക്ഷിക്കാറുണ്ടോ?
തെറ്റ് വരുത്തുക എന്നത് കുട്ടികളുടെ ഒരു പൊതു സ്വഭാവമാണ്. നടക്കാൻ പഠിച്ച് തുടങ്ങിയ ഒരു കുട്ടിയെ ശ്രദ്ധിക്കൂ, അത് എത്ര പ്രാവശ്യം വീണതിനു ശ്ശേഷമാണ് കൈപിടിക്കാതെ സ്വയം നടക്കാൻ പഠിക്കുന്നത്. ആ കുഞ്ഞിന്റെ ജീവിതത്തിൽ എല്ലാ കര്യങ്ങളും അത് പരിശ്ശീലിക്കുന്നത് ഇപ്രകാരമാണ്. കുട്ടികൾ എത്ര തെറ്റ് വരുത്തി എന്നതിനേക്കാൾ എന്തെല്ലാം പഠിച്ചൂ എന്നാണ് മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ടത്.
സാധാരണ ബുദ്ധിയുള്ള ഒരു കുഞ്ഞ് തെറ്റ് വരുത്തുംബോൾ സ്വയം മനസ്സിലാക്കുകയും ശരിയാക്കാൻ ശ്രമിക്കുകയും ചെയ്യും. അങ്ങനെ മാത്രമേ വിജയത്തിലെത്താനാകൂ. എന്നാൽ ആ കുട്ടിയെ ഏറെനേരത്തിനുശ്ശേഷമോ ദിവസങ്ങൾക്ക് ശ്ശേഷമോ ശിക്ഷിക്കുന്നത് ഒരു പ്രയോജനവും ഉണ്ടാകാതെ പോകുന്നു. മറിച്ച് അത്തരം കുട്ടികളിൽ അപകർഷതാ ബോധവും ഡിപ്രെഷനും ഉണ്ടാവാൻ ഇടയാക്കുന്നു. വളരേ കുറച്ച് എണ്ണം കുട്ടികൾ മാത്രമേ ശിക്ഷ കൊടുക്കേണ്ടുന്ന കുസൃതികളായുള്ളൂ. അവരേയോ തെറ്റ് ബോദ്ധ്യപ്പെടുത്തുവാൻ വളരെ മയമായി മാത്രമേശിക്ഷിക്കാവൂ. അവർ പുതിയവ പരീക്ഷിക്കാൻ ഉത്സാഹിപ്പിക്കയും വേണം.
11/03/2023
തലച്ചോറാണ് ശക്തി!
നിങ്ങൾ ശക്തിമാനാണോ? എന്ത് ശക്തിയാണ് നിങ്ങൾക്ക് അധികം വേണ്ടത്? ശക്തരാകുവാൻ നാം എന്ത് ചെയ്യണം?
ശാരീരിക ബലത്തേക്കുറിച്ചാണ് എല്ലാവരും ചിന്തിക്കുന്നത്. ശരീരം ശക്തമെങ്കിൽ എന്തും നേടിയെടുക്കാം എന്നവർ വിശ്വസിക്കുന്നു. മെഡിസ്സിനുണ്ടെങ്കിൽ എന്തു രോഗവും നിയത്രിക്കാം, എങ്ങനെ വേണമെങ്കിലും ജീവിക്കാം എന്നാണവർ വിശ്വസിക്കുന്നത്. അടുക്കും ചിട്ടയുമില്ലാത്ത ജീവിതം, അസമയത്തും അനിയന്ത്രിതവുമായ ഭക്ഷണക്രമം, തോന്നുമ്പോലെയുള്ള ഉറക്കം, ആർഭാട ജീവിതം, അധികമായ ഫാഷനും സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ ശരീരത്തെ മാത്രമല്ല മാനസ്സീക ആരോഗ്യവും, തലച്ചോറിനേയും നശിപ്പിക്കും. എന്തൊക്കെ ഉണ്ടെങ്കിലും നല്ലൊരു തച്ചോറില്ലെങ്കിൽ ഒന്നുമില്ല. നമ്മുടെ ശരീരത്തിന്റേയും മനസ്സിന്റേയും ആര്യോഗ്യം കാത്തു സൂക്ഷിക്കുന്നത് മരുന്നല്ല തലച്ചോറാണ്. അതുകൊണ്ട് ശക്തമായതും പരിശ്ശീലനം ലഭിച്ചതുമായ ഒരു തലച്ചോർ ജീവിതാവസാനം വരെ നിങ്ങളെ കാത്തുകൊള്ളും. മറ്റെന്തെല്ലാം മറന്നാലും തലച്ചോറിന്റെ ശക്തി മറക്കല്ലെ. ഓർക്കുക, തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടതെല്ലാം ചെയ്യാൻ നിങ്ങൾ ഉത്തരവാദപ്പെട്ടിരിക്കുന്നു.
11/02/2023
പട്ടിണി!
നിങ്ങൾ പട്ടിണി കിടന്നിട്ടുണ്ടോ? എങ്കിൽ ഭക്ഷണത്തിനുള്ള വിശപ്പെന്താണെന്ന് അറിഞ്ഞിട്ടുണ്ടാവും. ഇഷപ്പെട്ട ഭക്ഷണം കിട്ടാത്തതിനാൽ കിട്ടിയ ഭക്ഷണം കഴിക്കാതിരിക്കുന്നത് പട്ടിണിയല്ല മറിച്ച് അഹമ്മതിയാണ്. പഠിക്കാൻ കൊതിച്ചിട്ട് അതിനു സാധിക്കാത്തവരുടെ പഠിക്കാനുള്ള കൊതി നിങ്ങൾക്കറിയുമോ? എന്ത് പുസ്തകങ്ങൾ കിട്ടിയാലും അവർ മുഴുവൻ ഒറ്റ ഇരിപ്പിന് വായിച്ച് തീർക്കും ഒരു വാശിപോലെ. ആർക്കും ഇഷ്ടമല്ലാത്ത കോഴ്സിൽ ചേരാനായാലും ഉത്സാഹത്തോടെ പഠിക്കും. എല്ലാ ഗുരുക്കന്മാരേയും ബഹുമാനിക്കും, ഈശ്വരനേപ്പോലെ വന്ദിക്കും. നല്ല വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹിച്ചിട്ട് സാധിക്കാത്തവരുടെ കൊതി കണ്ടിട്ടുണ്ടോ? സ്വന്തം വസ്ത്രങ്ങളെല്ലാം നന്നായി കഴുകി വെടിപ്പായി തേച്ച് മടക്കി ചെളിപറ്റാതെ സൂക്ഷിച്ച് ഉപയോഗിക്കും. അതുപോലെ തന്നെയാണ് ശാരീരിക ബലഹീനതകൾ ഉള്ളവരുടെ ജീവിതവും.
ഇങ്ങനെയുള്ള ഒരാർത്തി നിങ്ങൾക്ക് ജീവിതത്തോടുണ്ടോ? സൗഹൃദത്തോടുണ്ടോ? സ്നേഹത്തോടുണ്ടോ? സന്തോഷത്തോടുണ്ടോ? നന്മ ചെയ്യുന്നതിനോടുണ്ടോ? മക്കളെ ഇവയിലെല്ലാം പട്ടിണിയുള്ളവരായി വളർത്തൂ, അവർ എല്ലാറ്റിലും അഗ്രഗണ്യരായി സന്തോഷത്തോടെ ജീവിക്കും.
11/01/2023
ഭക്ഷണം!
ഓരാൾക്ക് എത്രമാത്രം ഭക്ഷണം വേണം? നിങ്ങൾ വിശപ്പ് അനുഭവിച്ചിട്ടൂണ്ടോ? വിശപ്പ് മാറ്റാനാണോ, ആരോഗ്യത്തിന് വേണ്ടിയാണോ, അതോ ആർഭാടത്തിനു വേണ്ടിയാണോ നിങ്ങൾ ഭക്ഷണം കഴിക്കുന്നത്?
ഭക്ഷണം ഇന്ന് പലർക്കും അരത്യാവശ്യമല്ല. ഭക്ഷണം കഴിക്കാനുള്ള സമയം നഷ്ടമാണെന്ന് കരുതുന്നവരും കുറവല്ല. വിശപ്പ് സഹിക്കവയ്യാതെ വരുംബോൾ ഭക്ഷണം അന്വോഷിക്കുന്നവരാണ് അധികവും. കിട്ടുന്നതെന്തും എപ്പോൾ കിട്ടിയാലും കഴിക്കും. ഗുണമില്ലെങ്കിലും രുചി ഉണ്ടായാൽ മതി. പഴകിയതാണെങ്കിലും കുറഞ്ഞവിലയിൽ കിട്ടിയാൽ എന്തും വാങ്ങിക്കൂട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ച് വക്കും. വീട്ടിൽ നല്ല ഭക്ഷണം ഉണ്ടാക്കാമെങ്കിലും റെസ്റ്ററന്റിൽ നിന്ന് വാങ്ങിക്കഴിക്കുന്നതിനാ കൂടുതൽ സ്റ്റാറ്റസ്സുള്ളത്. ആഘോഷങ്ങളിലും വിരുന്നുകളിലും ആളുകൾ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ അവർ ജീവിക്കുന്നത് അതിനു മാത്രമാണെന്ന് തോന്നും.
മരുന്നുപോലെ ഭക്ഷണം കഴിക്കുന്നവർക്ക് ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടി വരില്ല എന്ന് പഴമൊഴി. ജീവിക്കാൻ വേണ്ടി മാത്രം ഭക്ഷണം കഴിക്കുക. ഓർക്കുക, നിങ്ങളുടെ ആരേഗ്യം നിങ്ങളുടെ കൈകളിൽ സുരക്ഷിതമാകണം.
10/31/2023
വിജയം!
എപ്പോഴും വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. കൂടെക്കുടെയുള്ള വിജയം ചിലരേയെങ്കിലും മടിയന്മാരാക്കാറുണ്ട്. വിജയത്തേക്കുറിച്ച് നിങ്ങളുടെ ചിന്ത എന്താണ് ?
എന്തുചൈതാലും വിജയിക്കും എന്ന തോന്നൽ ഉണ്ടായാൽ പിന്നെ വളരുവാനുള്ള പരിശ്രമം നിലച്ച്പോകാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളിലാണ് പലരിലും നിസംഗത വളർന്ന് വരുന്നത്. വിജയുക്കുന്നവരെ വീണ്ടും പ്രോൽസാഹിപ്പിക്കുന്ന മാതൃകയാണ് നമ്മുടെ സമൂഹം പിന്തിടരുന്നത്. എന്നാൽ, തോറ്റവർക്ക് കൂടുതൽ പിന്തുണ നൽകി അവരെ വളർത്തിയെടുക്കുകയല്ലേ ശരിക്കും വേണ്ടത്. എല്ലാറ്റിലും ജയിക്കുകയും ഒന്നമതാവുകയും ചെയ്യാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിച്ചാൽ അവർക്ക് ജീവിതത്തിലെ തോൽവികളിൽ നില നിൽക്കാൻ കഴിയാതെ വരും. സമൂഹത്തിൽ താഴേ തട്ടിലുള്ളവരെ അവഗണിക്കാനും ഇടയായേക്കാം. വിജയത്തേക്കാൾ ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് വേണം മക്കളെ വളർത്താൻ. മനുഷ്യത്ത്വമുള്ള നല്ലൊരു മനുഷ്യനായി വളരുക.
10/30/2023
തോൽവി!
ജീവിതത്തിൽ എപ്പോഴും തോൽവി ഉണ്ടാകുന്ന അനുഭവം നിങ്ങൾക്കുണ്ടോ? എന്തുകൊണ്ടാണ് ചിലർക്ക് മാത്രം ഇങ്ങനെ അനുഭവിക്കേണ്ടി വരുന്നത് ? എങ്ങനെയാണ് ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്?
ജയിക്കാനായി ജനിച്ചവനെന്നാണ് എല്ലാവരുടേയും ചിന്ത. എന്നാൽ തോൽവി വിജയത്തിന്റെ മുന്നോടിയാണെന്ന് സൗകര്യ പൂർവ്വം മറക്കുന്നു. എപ്പോഴും തോൽവി അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിൽ ഒരു കാര്യം ഉറപ്പാണ് വലിയൊരു വിജയവും അംഗീകാരങ്ങളും നിങ്ങൾക്കായ് ഒരുങ്ങിക്കഴിഞ്ഞു. അതുകൊണ്ട് അധികം ശക്തി നേടേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ ചൈതുകൊണ്ടിരിക്കുന്നതിൽ നിന്ന് വിത്യസ്തമായ തലത്തിലേക്ക് മാറേണ്ടുന്ന സമയമായി എന്നാണർഥം. ഇനിമുതൽ തോൽവി ഉണ്ടാവുംബോൾ നിങ്ങൾ ഏന്താണു ചെയ്യേണ്ടതെന്ന് മനസ്സിലാക്കി അധികം ഉത്സാഹത്തോടെ പ്രവർത്തിക്കുക.
10/29/2023
താലന്തുകൾ!
എനിക്ക് ഒരു കഴിവുമില്ലെന്ന് തർക്കിക്കുന്ന അനേകരെ കണ്ടിട്ടുണ്ട്. മറ്റുള്ളവരിലുള്ള കഴിവുകൾ അവർക്കില്ലെന്നാണ് അവർ പറയുന്നത് അത് സത്യമാണ്. നിങ്ങൾ അങ്ങനെ ചിന്തിക്കുന്നുണ്ടോ?
ഒരോരുത്തരിലും വിത്യസ്തങ്ങളായ അനേകം കഴിവുകളാണു ദൈവം നിറച്ചിരിക്കുന്നത്. നിങ്ങളിലുള്ളത് എന്ത് എന്ന് കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് നിങ്ങളുടെ ജീവിത ലക്ഷ്യം. അത് മറന്ന് മറ്റുള്ളവരെ നോക്കി നെടുവീർപ്പിടുന്നവർ സ്വയമായി ഒന്നും നേടാനാകാതെ ഇവിടം വിട്ട് പോകേണ്ടി വരും. ഓർക്കുക, സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ മറ്റു വഴിതേടേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. മടിയൊക്കെ മാറ്റി പെട്ടെന്ന് എഴുന്നേറ്റ് തുടങ്ങിക്കേ.
10/28/2023
തീരുമാനങ്ങൾ!
ഞാൻ തനിച്ച് ഒരു തീരുമാനവും എടുക്കാറില്ല എല്ലാം മറ്റുള്ളവരോട് ചോദിച്ചേ ചെയ്യാറുള്ളൂ എന്ന് ചിലർ പറയുന്നത് കേട്ടിട്ടില്ലേ? നിങ്ങൾ അങ്ങനത്തെ ആളാണോ? ചെറുതും വലുതുമായ തീരുമാനങ്ങൾ സ്വയമായി ചെയ്യാൻ കഴിയുന്നവരേ ജീവിത വിജയം കൈവരിക്കൂ. സ്വന്തം തീരുമാനങ്ങളും അഭിപ്രായവും രൂപീകരിക്കാൻ കുട്ടികളെ ബാല്യത്തിൽ തന്നെ പരിശ്ശീലിപ്പിക്കണം. ഏതെങ്കിലും ഒന്ന് തെറ്റിയാലോ, അത് തിരുത്തി മുന്നോട്ടേക്ക് തന്നെ പോവുക, വരുത്തിയ തെറ്റിനെയോർത്ത് വിലപിച്ചുകൊണ്ട് ജീവിതം പാഴാക്കരുത്. ഓർക്കുക നിങ്ങൾക്ക് ഒരു കാര്യത്തിലും അങ്ങേയറ്റം പെർഫെക്റ്റാകാൻ കഴിയില്ല. അറിയില്ലാത്തവ അന്വോഷിച്ചറിഞ്ഞും, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞും, ദൈവത്തിൽ വുശ്വാസമർപ്പിച്ചും തീരുമാനങ്ങൾ സ്വയമായി ചെയ്യുവാൻ ഇപ്പോൾതന്നെ തുടങ്ങിക്കോളൂ. എല്ലാ ഭാവുകങ്ങളും നേരുന്നു.
10/27/2023
സെൽഫ് ലവ്!
അയ്യോ, ഞാൻ അങ്ങനത്തെ ആളല്ല എന്ന് അധികം പേരും പറയുന്നത് സെൽഫ് ലവിനേക്കുറിച്ചാണു. സെൽഫ് ലവ് എന്നതിനു സെൽഫിഷ് എന്നല്ല അർഥം. സ്വയം സ്നേഹിക്കാൻ കഴിയാത്ത ഒരാൾക്ക് ദൈവത്തെ സ്നേഹിക്കനോ മറ്റുള്ളവരെ സ്നേഹിക്കാനോ കഴിയില്ല എന്നത് സത്യം. സ്വന്തം ആരോഗ്യം, വളർച്ച, വിദ്യാഭ്യാസം, ഭാവി, ജീവിത സുഖം, ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, കുടുംബം എന്നിവയെ പ്രാധാന്യമനുസരിച്ച് പിന്തുടരുക എന്നതാണു സെൽഫ് ലവ് എന്നത്കൊണ്ട് അർഥമാക്കുന്നത്. ഇങ്ങനെയുള്ള ഒരാൾക്ക് മാത്രമേ മറ്റുള്ളവരുടെ ഇത്തരത്തിലുള്ള ആവശ്യങ്ങളെ മനസ്സിലാക്കുവാനും, ബഹുമാനിക്കാനും, സംരക്ഷിക്കാനും കഴിയൂ.
സ്വയം സ്നേഹിക്കാൻ കഴിയുന്ന നല്ലൊരു മനുഷ്യനാകാൻപരിശ്രമിക്കൂ.
10/26/2023
സന്തോഷം!
എല്ലാവരും എപ്പോഴും വേണമെന്ന് ആഗ്രഹിക്കുന്നത് സന്തോഷം. ഏല്ലാവരും ഒരുപോലെ ഇല്ലെന്ന് പരാതിപ്പെടുന്നത് സന്തോഷം. പണ്ട്ഡിതനും, പാമരനും പണക്കാരനും, ദരിദ്രനും ഒരുപോലെ നെട്ടോട്ടമോടുന്നത് സന്തോഷത്തിനു വേണ്ടി. എന്തേ നമുക്ക് സന്തോഷം കിട്ടുന്നില്ല?
ചെറിയ ചെറിയ സന്തോഷങ്ങൾ ആസ്വദിക്കാൻ പഠിക്കൂ. ആഘോഷമല്ല ആസ്വാദനമാണു വലുത്. വലിയ അവസരങ്ങൾക്കായി ഒരിക്കലും കാത്തിരിക്കരുത്. അപ്പോൾ മാത്രമേ യധാർത്ത സന്തോഷം തിരിച്ചറിയാൻ കഴിയുകയുള്ളൂ.
10/25/2023
മൗനം!
എല്ലാവർക്കും ഏറെ വിഷമമുണ്ടാക്കുന്നത് മൗനം. മറ്റുള്ളവർ നമ്മെ തെറ്റിദ്ധരിക്കാൻ ഇടയുള്ളത് മൗനം. പ്രകൃതിയിൽ നിറഞ്ഞു നിൽക്കുന്നത് മൗനം. സൃഷ്ടിയുടെ തുടക്കവും ഒടുക്കവും നീണ്ടുനിൽക്കുന്ന കാലഘട്ടം മൗനം. സ്നേഹത്തിന്റെ ഭാഷയാണു മൗനം. എങ്കിലും എന്തേ മൗനമായിരിക്കാൻ നാം ഭയപ്പെടുന്നു?
പ്രണയവും, സ്വപ്നവും, ക്രീയേറ്റിവിറ്റിയും പ്രായോഗികമാക്കൂ അപ്പോൾ ലോൺലിനെസ്സും മൗനവും വലിയ അനുഗ്രഹമായി അനുഭവപ്പെടും.
10/24/2023
ഭയം!
ആരും ഓർക്കാൻ ഇഷ്ടപ്പെടാത്തത് ഭയം. എല്ലാ ജീവജലങ്ങൾക്കും പൊതുവായുള്ളത് ഭയം. സംരക്ഷണത്തിന്റെ ആവശ്യം നമ്മിലുണ്ടാക്കാൻ കാരണമാകുന്നത് ഭയം. എല്ലാവരുടേയുംജീവിതം തകിടം മടിക്കാൻ കാരണമായത് ഭയം. ഉയരം, ആഴം, സമുദ്രം, മിന്നൽ, ഇടിമുഴക്കം, ഇഴജാതികൾ, മൃഗങ്ങൾ, ഇരുട്ട്, ഒറ്റപ്പെടൽ ഇങ്ങനെ എന്തെല്ലാം തരം ഭയങ്ങൾ. എങ്ങനെ ഭയം മാറ്റിയെടുക്കാം?
മരിക്കാനുള്ള ഭയം മാറിയാൽ മറ്റെല്ലാ ഭയങ്ങളും തനിയെ ഇല്ലാതാകും. ദൈവ സ്നേഹത്തിൽ പൂർണ്ണമായി അഭയപ്പെടുമെങ്കിൽ ഭയം മാറിക്കിട്ടും.
10/23/2023
ഏകാന്തത!
എപ്പോഴും കൂടെയുള്ളത് ഏകാന്തത. മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങളും ഇഷ്ടപ്പെടുന്നത് ഏകാന്തത. സർഗ്ഗാത്മകത വളരാൻ വേണ്ടത് ഏകാന്തത. സ്വപ്നം കാണാൻ വേണ്ടത് ഏകാന്തത. ലോകം മുഴുവൻ നിറഞ്ഞ് നിൽക്കുന്നത് ഏകാന്തത. എല്ലാവരും ഭയക്കുന്നത് ഏകാന്തത. എങ്ങനെ ഏകാന്തത മാറ്റിയെടുക്കാം?
സ്വയം സ്നേഹിക്കുന്നതിലൂടെ ദൈവ സ്നേഹം നമ്മിൽ നിറയുകയും ദൈവ ചൈതന്യം നമ്മോട് ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്യും. പിന്നെ നാം ഒറ്റക്കല്ലല്ലോ.
10/22/2023
സ്വപ്നം!
നല്ലതു മാത്രം ആയിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത് സ്വപ്നം. മിക്കവാറും ഇഷ്ടപ്പെടാത്തത് കാണേണ്ടി വരുന്നത് സ്വപ്നം. എല്ലാവരും ഭാവിയേക്കുറിച്ച് കാണാൻ ശ്രമിക്കുന്നത് നല്ല സ്വപ്നം. ലോകം മുഴുവൻ കാണപ്പെടുന്നത് സർവ്വ ശക്തനായ ദൈവത്തിന്റെ സ്വപ്നം. എന്തേ നമ്മുടെ മനസ്സിൽ ദുസ്വപ്നങ്ങൾ നിറയുന്നു.
നല്ല ചിന്തകളും പോസിറ്റീവ് ആറ്റിറ്റ്യൂടും ഉണ്ടാക്കിയെടുക്കൂ, മനസ്സ് എപ്പോഴും നല്ല സ്വപ്നങ്ങൾകാണിക്കും.
10/21/2023
ക്ഷമ!
ആർക്കും പറ്റാത്തത് ക്ഷമ കൊടുക്കാൻ. എല്ലാവരും ആഗ്രഹിക്കുന്നത് എല്ലാറ്റിനും ക്ഷമ ലഭിക്കാൻ. സ്വന്തം തെറ്റുകൾക്ക് ക്ഷമ ലഭിക്കാൻ നൂറു കാരണങ്ങൾ നമുക്ക് പറയാനുണ്ടാവും. ലോകം മുഴുവൻ ദൃശ്യമാകുന്നത് ദൈവത്തിന്റെ അളവറ്റ ക്ഷമ. എന്നിട്ടെന്തേ നമുക്ക് നമ്മോട് തന്നേയും മറ്റുള്ളവരോടും ക്ഷമിക്കാൻ കഴിയുന്നില്ല. എല്ലവർക്കും എല്ലാറ്റിനും ക്ഷമ കൊടുക്കാൻ നമുക്ക് പരിശീലിക്കാം.
10/20/2023
സമാധാനം!
എല്ലാവരും അന്വ്വോഷിക്കുന്നത് സമാധാനം. ആർക്കും ഇല്ലാത്തത് സമാധാനം. ലോകം മുഴുവൻ കാത്തിരിക്കുന്നത് സമാധാനം. എവിടേയും നഷ്ടപ്പെടുന്നത് സമാധാനം. ദൈവത്തിൽ അനവധിയായുള്ളത് സമാധാനം. പ്രപഞ്ചം മുഴുവൻ നിറഞ്ഞിരിക്കുന്നത് സമാധാനം. പിന്നെന്തേ മനുഷ്യനു സമാധാനം കണ്ടെത്താനാകാത്തത്?
തന്നിലേക്ക് തന്നെ ചുരുങ്ങി, ഉള്ളതുകൊണ്ട് ജീവിച്ച്, മറ്റുള്ളവരോട് പങ്കുവെച്ച്, എല്ലാവരുടേയും നന്മ കാംഷിച്ച്, എളിമയായി ജീവിച്ചു, ഉയരങ്ങൾ കീഴടക്കാനായി പ്രയത്നിച്ച് നോക്കൂ സമാധാനം തനിയെ ഉണ്ടാകും.
10/19/2023
സ്നേഹം!
എല്ലാവരും കൊതിക്കുന്നത് സ്നേഹം. എല്ലാവരും കിട്ടുന്നില്ലെന്ന് പരാതി പറയുന്നത് സ്നേഹം. എല്ലാവരും നേടിയെടുക്കാനായ് പരക്കം പായുന്നത് സ്നേഹം. ലോകം മുഴുവൻ നിറഞ്ഞ് നിൽക്കുന്നത് (ദൈവ) സ്നേഹം. എന്നാലെന്തേ സ്നേഹം കണ്ടെത്താൻ ആർക്കും കഴിയുന്നില്ല?
സ്വയം സ്നേഹിക്കാൻ പഠിക്കൂ, അങ്ങനെ ദൈവത്തേ സ്നേഹിക്കൂ. അപ്പോൾ മറ്റുള്ളവരെ സ്നേഹിക്കാനും ലോകത്തിന്റെ സ്നേഹം അനുഭവിക്കാനും സാധിക്കും. സ്നേഹത്തിനുവേണ്ടി ഓടി നടക്കല്ലേ.
10/18/2023
മനസ്സ്!
ആർക്കും പിടികൊടുക്കാത്തത് മനസ്സ്. നിമിഷങ്ങൾകൊണ്ട് ഭൂഖണ്ടങ്ങൾ താണ്ടാനാവുന്നത് മനസ്സ്. ഭാവിയേക്കുറിച്ച് സ്വപ്നങ്ങൾ മെനയുന്നത് മനസ്സ്. നിയന്ത്രണം വിട്ടാൽ മടങ്ങിവരാൻ പ്രയാസമുള്ളത് മനസ്സ്. എല്ലാവരുടേയും ഉയർച്ചക്ക് കാരണമായത് നല്ല മനസ്സ്. ഈ മനസ്സിനെ നിയന്ത്രിച്ച് നിർത്താനുള്ള കഴിവ് ആർജ്ജിച്ചവർ ജീവിത വിജയം നേടും. അത് നിങ്ങൾക്കും സാധിക്കും.
10/17/2023
സമയം!
നഷ്ടപ്പെട്ടാൽ തിരികെ കിട്ടാത്തത് സമയം. എല്ലാവർക്കും ഒരുപോലെയുള്ളത് സമയം. തികയുന്നില്ലെന്ന് അധികം പേരും പരാതിപ്പെടുന്നത് സമയം. എല്ലാ ദിവസവും ചൈതു തീർക്കുവാനുള്ള എല്ലാ കാര്യങ്ങൾക്കും കൂടിയുള്ളത് ഒരേ സമയം.
അങ്ങനെയെങ്കിൽ ചില ആളുകൾക്ക് സമയം തികയുന്നതെങ്ങനെ? ഓർക്കുക, ജീവിതത്തിൽ പ്രയോറിറ്റീസ് & റ്റൈം മാനേജ്‌മെന്റ് പ്രാക്ടീസ് ചെയ്യുന്നവർക്ക് എല്ലാറ്റിനും സമയമുണ്ട് അവർ ഉന്നതങ്ങളിൽ എത്തുകയും ചെയ്യും.
10/16/2023
ഒരു നല്ല മനുഷ്യനായി ജീവിക്കുവാൻ നാമെന്ത് ചെയ്യണം? ഒന്നാമത്, നമ്മെ തന്നെ സ്നേഹിക്കാൻ പഠിക്കുന്നതുവഴി ദൈവത്തേ അറിയണം. രണ്ടാമത്, നമ്മുടെ ജീവിതമാണു മറ്റ് എല്ലാറ്റിലും വലുത് എന്ന് മനസ്സിലാക്കി സങ്കടങ്ങളെ തരണം ചെയ്യാൻ പഠിക്കണം. മൂന്നാമത്, നമ്മിൽ വിശ്വാസമുള്ളവരാകുന്നതു വഴി ദൈവത്തിൽ വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിക്കുകയും ചെയ്യുക.
നല്ലൊരു മനുഷ്യനായി ജീവിക്കുവാൻ ഉത്സാഹിക്കാം.
10/15/2023
മറ്റുള്ളവരെ സ്നേഹിക്കുന്നതിനേക്കാൾ സ്നേഹിക്കപ്പെടാനാണു നമുക്കിഷ്ടം. അതിനാലാകാം സ്വന്തം സങ്കടങ്ങൾ മറ്റുള്ളവരുടേതിലും വലുതാണെന്ന് തോന്നുന്നത്. ഓർക്കുക, നിങ്ങളൂടെ സങ്കടം സ്വയം മാറ്റുവാൻ കഴിയുന്നതാണു. അതിനായി സ്വയം പരിശീലിക്കണമെന്ന് മാത്രം.
സങ്കടങ്ങളെ സന്തോഷമാക്കി മാറ്റാൻ കഴിയുന്നവരാകുവാൻ ആശംസിക്കുന്നു.
10/14/2023
സങ്കടങ്ങൾ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണു. കൂടുതലായി അവയെ ശ്രദ്ദിക്കുബോൾ സന്തോഷിക്കാനുള്ള നിമിഷങ്ങൾ നഷ്ടപ്പെടുന്നു. സന്തോഷം അമിതമായി ആഘോഷിക്കുംബോൾ ജീവിതത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നു. ഓർക്കുക, ജീവിതമാണു എല്ലാറ്റിലും വലുത്.
സന്തോഷവും സങ്കടവും അതാതിന്റെ പ്രാധാന്യവും വലിപ്പവും അനുസരിച്ച് അനുഭവിക്കാൻ നമുക്ക് പരിശീലിക്കാം.
10/13/2023
ധനം എല്ലാറ്റിനേയും വാങ്ങാൻ കഴിയുമെന്നും, സ്വാധീനം എല്ലാറ്റിനേയും അടക്കി ഭരിക്കുവാൻ കഴിയുമെന്നും, പ്രശസ്തി എല്ലാറ്റിനേയും പിന്നിലാക്കാമെന്നും വ്യാമോഹിക്കുന്നു.
എന്നാൽ ഇതിനെല്ലറ്റിനും വേണ്ടത് നാം സ്വയം വിനയമുള്ളവരാവുക എന്നതാണു.
നമുക്ക് വിനയമുള്ളവരായി വളരാം.
10/12/2023
സ്വരം നന്നാവുംബോൾ പാട്ട് നന്നാവും എന്ന് നമുക്കറിയാം. വാക്ക് നന്നാവുബോൾ ബന്ധങ്ങൾ നന്നാവും. ചിന്ത നന്നാവുംബോൾ വ്യക്തി നന്നാവും. പ്രവർത്തി നന്നാവുംബോൾ സുഹൃത്ത് നന്നാവും.
എല്ലാം നന്നാവാൻ ആദ്യം നമുക്ക് നന്നാവാം.
10/11/2023
സ്വയം വിശ്വാസമില്ലാത്ത ഒരാൾക്ക് മറ്റൊരാളെ വിശ്വസിക്കാൻ പ്രയാസമാണു.
ഈശ്വരനിലുള്ള വിശ്വാസം ഒരുവനെ മോക്ഷത്തിലേക്കും, അവനവനിലുള്ള വിശ്വാസം നന്മയിലേക്കും, മറ്റുള്ളവരിലുള്ള വിശ്വാസം വിശ്വസ്‌ഥതയിലേക്കും നയിക്കും.
വിശ്വാസമല്ലേ എല്ലാം.
നമുക്ക് എല്ലാറ്റിലും വിശ്വാസമുള്ളവരായി ജീവിക്കാം.
10/10/2023
നല്ല ചിന്തകൾ നല്ലൊരു മനസ്സിനെ രൂപപ്പെടുത്തും, നല്ലമനസ്സ് നല്ലൊരു മനുഷ്യനെയും. ആ നല്ല മനുഷ്യൻ ഒരു ഭവനത്തേയും, ഒരു സമൂഹത്തേയും, ഒരു രാജ്യത്തേയും ഈ ലോകത്തേയും നന്മയുടെ പാതയിലേക്ക് നയിക്കും.
ഇനിയെന്തിനു താമസിക്കണം, നല്ല ചിന്തകളുണ്ടാവാൻ ഇന്നുമുതൽ പരിശ്രമിക്കൂ.
10/09/2023
പ്രബോധനങ്ങൾ കേൾക്കാൻ അവസരമുള്ളിടത്തോളം നന്നാവാനുള്ള അവസരം നമുക്കുണ്ട്. അറിഞ്ഞവ ജീവിതത്തിൽ പകർത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തമണു.
എല്ലാവർക്കും പ്രബോധനം ഉൾക്കൊള്ളാനും നന്മ ചെയ്യാനും കഴിയുന്ന സുദിനമാകട്ടെ ഇന്ന്.
10/08/2023
സ്നേഹം വെറുമൊരു വികാരം എന്നതിനേക്കാൾ നമ്മുടെ നിലനിൽപ്പിനു തന്നെ ആധാരമായ ഒന്നാണു. ഈശ്വര സ്നേഹവും മനുഷ്യർ തമ്മിലുള്ളതും പ്രാധാന പെട്ടവയാണു.
സ്നേഹം ഉതിർന്നു പോകാത്തിടത്തോളം മനുഷ്യ ബന്ധങ്ങളും സൗഹൃദങ്ങളും നിലനിൽക്കൂം.
സ്നേഹം നിറഞ്ഞുനിൽക്കുന്ന ഒരു ഞായറാഴ്ച പ്രീയ സഹപാഠികൾക്ക് ആശംസിക്കുന്നു.