പലരും കരുതുന്നു സഹിക്കാൻ കഴിയുന്നത് ഒരു ബലഹീനതയാണെന്ന്. നിങ്ങളോ?
ജീവിതം അതിന്റെ ഭ്രമണത്തിങ്കൽ സുഖത്തോടൊപ്പം സങ്കടങ്ങളും, പ്രശ്നങ്ങളും, പ്രതിസന്ധികളും, തോൽവികളും നമുക്ക് സമ്മാനിക്കാറുണ്ട്. ചിലർ ഇവയെല്ലാം തട്ടിത്തെറിപ്പിച്ച് അഹങ്കാരത്തോടെ മുന്നോട്ട്പോകാറുണ്ട്. അങ്ങനെയുള്ളവരെ ലോകം ആശ്ചര്യത്തോടെ നോക്കുന്നു. എന്നാലും ഇക്കൂട്ടർ മറ്റുള്ളവരേക്കാൾ മികച്ചവരെന്നോ കഴിവുള്ളവരെന്നോ അർഥമാകുന്നില്ല.
മറ്റൊരു കൂട്ടർ പ്രതിസന്ധികളെ അംഗീകരിക്കുകയും, സ്വന്തം ബലഹീനത സമ്മതിക്കുകയും, വിനീതനായി മറ്റു മാർഗ്ഗങ്ങൾ തേടുകയും ചെയ്യുന്നു. ഇവരെ ലോകം മോശക്കാരായി കാണുന്നു. എന്നാൽ, ഇങ്ങനെയുള്ളവരുടെ സമയോചിതമായ പ്രവർത്തനങ്ങളാണ് ബന്ധങ്ങളിലും, ഭവനങ്ങളിലും, ലോകത്തിലും സമാധാനം നിലനിൽക്കാൻ സഹായിക്കുന്നത്. അവർ ചെയ്യുന്ന സേവനം മനസ്സിലാക്കുന്നവർ അവരെ ബലഹീനരായി എണ്ണുകയില്ല. അവരുടെ വിജയം താമസിച്ചാണ് വരുന്നതെങ്കിലും അത് ശാശ്വതമാണ്.
സഹിക്കാൻ കഴിയുകയെന്നത് ചിലർക്ക് മത്രമുള്ള ഒരു ഉത്തമ സ്വഭാവമാണ്.
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.