ദുശ്ശീലങ്ങൾ നിങ്ങളേയോ നിങ്ങളുടെ കുട്ടികളേയോ അലട്ടാറുണ്ടോ?
ജീവിതം താളം തെറ്റുന്നത് പലപ്പോഴും നാമറിയാറില്ല. കാരണം അത് സംഭവിക്കുന്നത് വളരെ നാളുകൾ കൊണ്ടാണ്. തുടക്കത്തിൽ നിസ്സാരമായി നാം കരുതും. അത് വളർന്ന് വലുതാവുംബോഴും സഹിക്കാൻ നാം പരിശീലിച്ചിരിക്കും. പിന്നെ ഒരു പൊട്ടിത്തെറിയിൽ അതവസാനിക്കുംബോഴേക്കും ചേതനയറ്റ ശരീരം മനോഹരമായ അന്ത്യ വിശ്രമ സ്‌ഥലത്ത് എത്തിയിട്ടുണ്ടാവും.
ഇങ്ങനെയാണ് ദുശ്ശീലങ്ങളും. തുടക്കത്തിൽ തിരിച്ചറിഞ്ഞാലും നാം ഗണ്യമാക്കാറില്ല. പിന്നിട് അവ നമ്മെ നശിപ്പിക്കും വരെ ഇത് തുടരുകയും ചെയ്യും. കുട്ടികളുടെ ദുസ്വഭാവങ്ങളും വിത്യസ്തങ്ങളല്ല. കുട്ടികൾ വഷളായി തീർന്നാലും ചില മാതാപിതാക്കൾ അതംഗീകരിക്കാൻ തയ്യാറാവാറില്ല.
എന്താണിവക്കെല്ലാം ഒരു പോംവഴി? നല്ല ശീലങ്ങളും പോസിറ്റീവ് ചിന്താഗതികളും വളർത്തിയെടുക്കുക. നല്ല സുഹ്രുത്തുക്കളെ നേടിയെടുക്കുക. പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തിക മാക്കുക എന്നിവ അവയിൽ ചിലതുമാത്രം. ആദ്യം കുറച്ച് പ്രയാസം തോന്നാമെങ്കിലും അത് ജീവിതത്തിൽ ഒരു മുതൽകൂട്ടാവും.
ദുശ്ശീലങ്ങളെ അകറ്റി നല്ലൊരു മാതൃകാ വ്യക്തിയായി തീരുവാൻ നിങ്ങൾക്കാകട്ടെയെന്ന് ആശംസിക്കുന്നു.
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.