കുട്ടികൾ ഏത് സഥാപനത്തിൽ പഠിച്ചാലും സ്വന്തം വീട്ടിൽ നിന്ന് അഭ്യസിക്കുന്നതേ ജീവിതം നേരെയാക്കാൻ അവർക്ക് ഉപകരിക്കുകയുള്ളൂ. മറ്റ് സ്‌ഥാപനങ്ങൾ വിജ്ഞാനം വർദ്ധിപ്പിക്കുവാൻ സഹായിക്കുംബോൾ, ജീവിക്കേണ്ടത് എങ്ങനെയെന്ന് പരിശീലിപ്പിക്കുന്ന യൂണിവേഴ്സിറ്റിയാണ് വീട്.
മാതാപിക്കൾ ഉള്ളത്കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുംബോൾ കൊളേജുകൾ ഫാഷനും, ധാരാളിത്തവും, വിനോദവും, ചരിത്രവും, പുസ്തക പരിചയവും, പ്രണയവും, മദ്യവുമൊക്കെയായി സമയം ചിലവഴിക്കാൻ പ്രേരിപ്പിക്കുന്നു. പിന്നീട് ഈ മക്കൾ വീടിനെ വെറുക്കാൻ തുടങ്ങുന്നു, മാതാപിതാകൾ കൾച്ചറില്ലാത്തവരെന്ന് നിരൂപിക്കുന്നു, ഉള്ള സുഖസൗകര്യങ്ങൾ പോരെന്ന് ചിന്തിക്കുന്നു, കൂട്ടുകാരേപ്പോലെ ധൂർത്തടിച്ച് ജീവിക്കാൻ ഉത്സാഹം കൂട്ടുന്നു. കുട്ടികളാണ് ജീവിതത്തിൽ പ്രധാന പെട്ടവർ എന്ന് തെറ്റിദ്ധരിക്കുന്ന മാതാവോ പിതാവോ, കുട്ടികൾ എന്ത് ചോദിച്ചാലും തങ്ങളേക്കൊണ്ട് സാധിക്കാത്ത കാര്യങ്ങൾ വരേയും അവർക്ക് സാധിച്ച് കൊടുക്കുന്നു. അങ്ങനെ ആ കുഞ്ഞുങ്ങൾ വീടിനും, നാടിനും ഒരു ബാധ്യത്യായി മാറാൻ ഇടയാകുന്നു.
നിങ്ങൾ ഒരു മാതാവേ പിതാവേ ആണെങ്കിൽ ഇവ ശ്രദ്ധിക്കുക. നിങ്ങളുടെ കടമ ഒരു കുഞ്ഞിനെ ജീവിക്കാൻ പരിശ്ശീലിപ്പിക എന്നതാണ്. ഒരു ഉരുള ചോറിന്റെ വിലയും, ഒരു നാണയത്തിന്റെ വിലയും, ബന്ധങ്ങളുടെ വിലയും, ഭക്ഷണത്തിന്റെ രുചിയേക്കാൾ ശരീരത്തിന്റെ ആര്യോഗ്യത്തിനാണ് വിലയെന്ന അറിവും, ഫാഷന്റെ തുടിപ്പിനേക്കാൾ മൂല്യങ്ങൾക്കാണ് ജീവിതത്തിൽ ആവശ്യമെന്നും, ഉയർന്ന ഡിഗ്രികളേക്കാൾ വലിപ്പം പട്ടിണിയില്ലാതെ ജീവിക്കുന്നതാണെന്നും, എത്ര വളർന്നാലും ചെറിയവരെ കരുതണമെന്നുള്ള അറിവും, സമൂഹത്തിൽ നിന്ന് അനേകം സൗകര്യങ്ങൾ ഒരു ചിലവുമില്ലാതെ അവർ അനുഭവിക്കുന്നുണ്ടെന്നും, ധൂർത്തടിച്ച് ജീവിക്കാതെ കിട്ടുന്ന വരുമാനം കൊണ്ട് ആവശ്യക്കാരെ സാഹായിക്കണമെന്നും, തോൽവി അംഗീകരിക്കാൻ പരിശീലിപ്പിക്കേണ്ടതും, ആവശ്യം വന്നാൽ എന്ത് സഹായവും മറ്റുള്ളവരിൽ നിന്ന് സ്വീകരിക്കാനുള്ളമടിക്കരുതെന്നും, മാനസികാരോഗ്യം വളരെ പ്രധാന പ്പെട്ടതാണെന്നും, മതവും രാഷ്ട്രീയവുമല്ല മനുഷ്യത്വമാണ് വലുതെന്നും മറ്റും അവരെ പഠിപ്പിക്കേണ്ടുന്ന ചുമതലയും നിങ്ങൾക്കുള്ളതാണ്. ഓർക്കുക, നിങ്ങളാണ് വീടെന്ന യൂണിവേഴ്സിറ്റിയുടെ വൈസ്ചാൻസ്‌ലർ. നിങ്ങളുടെ ചുമതലകൾ ശരിയായി നിർവ്വഹിച്ചില്ലെങ്കിൽ സമാധാനം ബോധിപ്പിക്കേണ്ടിവരും.
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.