ശ്വാസവും ഉറക്കവും പോലെ ആവശ്യത്തിനു മാത്രം സമയാ സമയത്ത് വേണ്ടതാണ് ഭക്ഷണവും. പലർക്കും ഭക്ഷണം കഴിക്കാനെടുക്കുന്ന സമയം ഉപകാരമില്ല എന്ന അഭിപ്രായ മുണ്ട്. ഇക്കൂട്ടർ, സിനിമയുടേയോ മറ്റ് വിനോദ പരിപാടികളുടേയോ ഇടക്ക് സമയം കിട്ടിയാൽ മാത്രം ഭക്ഷണം കഴിക്കുന്നു. കഴിക്കുന്ന ഭക്ഷണം നല്ലതല്ലെങ്കിലും അതിന് രുചിയുണ്ടായിരിക്കണം എന്നേ പലർക്കും ചിന്തയുള്ളൂ. നല്ല വായു ശ്വസിക്കാൻ പറ്റാത്തപ്പോൾ നിങ്ങൾ എങ്ങനെ ബുദ്ധിമുട്ടുന്നോ അതേ അവസ്ഥ തന്നെയാണു ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുംബോൾ നിങ്ങളുടെ തലച്ചോറിനുണ്ടാവുന്നത്.
ഓർക്കുക, ഭക്ഷണം മരുന്ന് പോലെ കഴിച്ചാൽ മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടി വരില്ല.
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.