നിങ്ങൾ പലതിനേംകുറിച്ചും പരാതിയുള്ള ആളാണോ? എങ്ങനെ നിങ്ങളുടെ പരാതികൾ പരിഹരിക്കാം?
സ്കൂളിൽ പഠിക്കാൻ കഴിയാത്ത ഒരു കുട്ടിക്ക് സ്കൂളിനേ പറ്റിയോ, ടീച്ചറിനേക്കുറിച്ചോ, സൗകൃങ്ങളേ പറ്റിയോ ഒരു പരാതിയും ഇല്ല. അച്ചനുമമ്മയുമില്ലാത്ത കുഞ്ഞുങ്ങൾക്ക് അവരേക്കുറിച്ചും അങ്ങനെ തന്നെ. വിവാഹം കഴിക്കാൻ സാധിക്കാത്ത ഒരാൾ ഒരിക്കലും ഭാര്യമാരെ കുറ്റം പറയുന്നില്ല, മറിച്ച് എല്ലാ സ്ത്രീകളേയും ബഹുമാനിക്കുന്നു. പരാതി പറയുന്നവർക്ക് അക്കാര്യങ്ങൾ ആവശ്യത്തിനു ഉണ്ടെന്ന് ഉറപ്പാണ്. ഉള്ളതിൽ കൂടുതലായി കിട്ടുവാൻ ശ്രമിക്കുംബോഴാണ് പരാതി ഉണ്ടാവുന്നതെന്ന് സാരം. ഉള്ളത്കൊണ്ട് തൃപ്തിപ്പെടുക എന്നത് ഏതൊരാൾക്കും വളരേ അത്യാവശ്യമുള്ള ഒരു സ്വഭാവ ഗുണമാണ്.
എന്തെങ്കിലും പരാതി ഉള്ളവർ ആ അവസരം ഇല്ലാത്തവരോട് സംസാരിച്ചാൽ സമാധാനമുണ്ടാകും. എന്നാൽ അവ ഉള്ളവരോട് തിരക്കിയാലോ, ഉള്ള സമാധാനവും പോകും പരാതിയും വർദ്ധിക്കും. പലപ്പോഴും നമ്മളിങ്ങനെയാണ്. നമ്മുടെ പ്രശ്ശ്നങ്ങൾ അവ മനസ്സിലാക്കി ഗുണദോഷിക്കാൻ കഴിയുന്നവരുടെ അടുത്ത് നമ്മൾ ചർച്ച ചെയ്യാറില്ല. പകരം ആ വക കാര്യങ്ങൾ കൂടുതലായുള്ളവരെ സമീപിക്കും അവർ ഇതൊക്കെ എങ്ങനെ ചെയ്യുന്നു എന്ന് പഠിക്കാൻ. അവർ സ്വാഭികമായും നമ്മെ വഴിതെറ്റിക്കാൻ സാദ്യത കൂടുതലാണ്. പരിഹാരം കാണാൻ കഴിയാത്ത ഒരു പ്രശ്നവും നിങ്ങൾക്കില്ലെന്ന് ഉറപ്പ് തരുന്നു.
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.