സത്യം! 

സത്യം പറയാം എന്ന് എല്ലാവരും ഉറപ്പ്‌ പറയുന്നു. സത്യം പറയണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നു. എന്നാൽ കേൾക്കുന്നതിൽ അധികവും സത്യങ്ങളല്ലെന്ന് എല്ലാവർക്കുമറിയാം. എങ്കിലും, സത്യങ്ങൾ അല്ലാത്തവ അവിശ്വസിക്കാൻ എന്തേ മടിക്കുന്നു? വിശ്വസിച്ചാലും  ഇല്ലെങ്കിലും ഈ ലോകത്ത്‌ എല്ലാറ്റിനും ഒരേ ഒരു സത്യം മാത്രമേ ഉള്ളൂ. ആ സത്യം നിങ്ങളെ രക്ഷിക്കട്ടെ.

സത്യം!  Read More »

എങ്ങനെ പഠിക്കാം?

എല്ലാവർക്കും പഠിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ നന്നായി പഠിക്കാൻ അറിയില്ല. നിങ്ങൾക്ക് പഠിക്കാൻ കഴിവില്ലെന്ന് തോന്നുന്നുണ്ടോ? നിങ്ങളുടെ ബലഹീനതകൾ നിങ്ങളെ പഠിക്കുന്നതിൽ നിന്ന് തടയുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?  പല വിദ്യാർത്ഥികളും തങ്ങളുടെ അധ്യാപകർ, സ്‌കൂളുകൾ, സൗകര്യങ്ങൾ, മോശം സാഹചര്യങ്ങൾ, അനുഭവപരിചയമില്ലാത്ത മാതാപിതാക്കൾ, ആരോഗ്യ പ്രശ്‌നങ്ങൾ, മാനസിക ബലഹീനതകൾ, കുടുംബ പ്രശ്‌നങ്ങൾ എന്നിവ കുറഞ്ഞ ഗ്രേഡുകൾ നേതീയതിന് കാരണമായി പരാതിപ്പെടാറുണ്ട്. ഗ്രേഡുകൾ ഒരു പരീക്ഷയിലെ സ്ഥാനം മാത്രമാണ്. ഏറ്റവും വലിയ പരീക്ഷ നിങ്ങളുടെ ജീവിതമാണ്. അതിനാൽ, എല്ലായ്പ്പോഴും ജീവിതത്തിനായി പഠിക്കുക,

എങ്ങനെ പഠിക്കാം? Read More »

വിദ്യാർത്ഥികളുടെ ഉത്തവാദിത്തം!

നിങ്ങൾ ഒരു വിദ്യാർത്ഥിയാണോ? ഉന്നതിയിലെത്താൻ ഉതകുന്ന നല്ല വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും, അവസരങ്ങളില്ലെന്നും  പരാതിയുണ്ടോ?  എന്താണ് ഒരു വിദ്യാർത്ഥിയുടെ ഉത്തരവാദിത്തങ്ങൾ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ലഭിക്കുന്ന ഓരോ അവസരവും ഏറ്റവും നന്നായി പ്രയോജന പെടുത്തുക എന്നതാണ്  പ്രധാനപ്പെട്ടത്. അവസരം എന്തിനുള്ളതാണെങ്കിലും അപ്പപ്പോൾ അവ പ്രയോജനപ്പെടുത്തണം. ഒരുക്കൽ നഷ്ടപ്പെട്ട അവസരം എളുപ്പത്തിൽ വീണ്ടും ലഭിച്ചുകൊള്ളണമെന്നില്ല. മാത്രമല്ല ഇപ്പോഴത്തെ അവസരത്തിൻ്റെ പ്രയോജനം എപ്പോൾ ഉപകാരപ്പെടും എന്നും നമുക്കറിയില്ല. അധികം പേർക്കും നല്ല അവസരങ്ങൾ ഉണ്ടാവുമ്പോൾ അത് ഉപയോഗപ്പെടുത്താൻ കഴിയാതെ പോവുന്നത് ഇതിനുമുൻപ് 

വിദ്യാർത്ഥികളുടെ ഉത്തവാദിത്തം! Read More »

അധ്യാപകൻ്റെ മഹത്വം!

നിങ്ങൾ ഒരു അധ്യാപകനാണോ? വിദ്യാർത്ഥികളെക്കുറിച്ച്‌ പരാതിയുള്ള അധ്യാപകരുണ്ട്‌. നിങ്ങൾക്കോ?  പണ്ട് കാലങ്ങളിൽ അധ്യാപകവൃത്തി ഒരു ദിവ്യമായ ഏർപ്പാടായിരുന്നു. ഇളം തലമുറയെ പരിശീലിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പിന്നീട്‌ അത്‌ വരുമാന മാർഗ്ഗമായി പലരും സ്വീകരിച്ചു. തുടർന്ന് വിദ്യാഭ്യാസം ഒരു കച്ചവടരംഗമായി മാറി. അങ്ങനെ ലാഭങ്ങളുടെ കണക്കുകൾ വർദ്ധിക്കാൻ തുടങ്ങിയപ്പോൾ വിദ്യാഭാസ സ്‌ഥാപനങ്ങൾ തലമുറകളെ വാർത്തെടുക്കുന്ന ഉത്തരവാദിത്തത്തിൽ നിന്നും മാറിസെർട്ടിഫികറ്റുകൾ നിർമ്മിക്കുന്ന കേന്ദ്രങ്ങളായി. അധ്യാപനത്തിൻ്റെ മഹത്വവും, വിദ്യാഭാസത്തിൻ്റെ  നിലവാരവും, വിദ്യാർത്ഥികളുടെ അറിവും താണുപോയി. സമൂഹത്തിൻ്റെ സംസ്കാരം നശിക്കാനും, നാടിൻ്റെ

അധ്യാപകൻ്റെ മഹത്വം! Read More »

ആരാണ് നിങ്ങളുടെ ജീവിത വിജയത്തിന് ഉത്തരവാദി?

ഏത്‌ പ്രായത്തിലുള്ള ആളാണെങ്കിലും നിങ്ങൾ ഒരു മകനോ മകളോ ആയിരിക്കും. എന്താണ് മാതാപിതക്കളിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്‌? ആരാണ് നിങ്ങളുടെ ജീവിത വിജയത്തിന് ഉത്തരവാദി? പ്രത്യേക യോഗ്യതയോ, പരിശീലനമോ, പ്രവർത്തി പരിചയമോ ഇല്ലാതെയാണ് നിങ്ങളുടെ മാതപിതാക്കൾ വിവാഹിതരായതും നിങ്ങളെ വളർത്തിയതും. അവരുടെ ദാംബത്യ ജീവിതം ഒരിക്കലും നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ സമാധാന പരമോ സുഖകരമോ ആയിരുന്നില്ല. പല കുറ്റങ്ങളും, കുറവുകളും, ബലഹീനതകളും ഒക്കെ നിങ്ങൾക്ക്‌ അവരിൽ കണ്ടെത്തുവാൻ സാധിക്കും. എത്രയോ കുഞ്ഞുങ്ങൾ അബോർഷനായും, ചാപിള്ളയായും, പ്രസവ സമയത്തെ തെറ്റുകൾ

ആരാണ് നിങ്ങളുടെ ജീവിത വിജയത്തിന് ഉത്തരവാദി? Read More »

അമ്മ എന്ന മാലാഖ!

കുട്ടികളുണ്ടാവുക എന്നത് ഏതൊരു സ്ത്രീയുടേയും ജീവിത ലക്ഷ്യമാണ്. എന്നാൽ കുട്ടികളുണ്ടായാലോ, ജീവിതം പിന്നെ വഴിതെറ്റി ഓടാൻ തുടങ്ങും. എന്തുകൊണ്ടാണിങ്ങനെ? നിങ്ങൾ ഒരമ്മയാണോ? നിങ്ങൾക്ക് ഇങ്ങനെ ഒരു പ്രയാസമുണ്ടോ? നിങ്ങളുടെ കുട്ടികളെക്കുറിച്ച് പരാതിയുണ്ടോ? നിങ്ങളുടെ ജിവിതത്തെക്കുറിച്ച് എന്താണ് അഭിപ്രായം?  ഓർക്കുക, ഓരോ കുഞ്ഞും വളരെയേറെ പ്രത്യേകതകളുള്ളതാണു. അതിനാൽ മറ്റൊരു കുഞ്ഞുമായി യതൊരു തരത്തിലും പൂർണ്ണമായി സാമ്യമില്ല. നിങ്ങളുടെ കുഞ്ഞിനെ അതിൻ്റെ ശാരീരിക, മാനസിക പ്രത്യേകതകൾക്ക്‌ അനുസരിച്ച്‌ ഭാവിയിലേക്ക്‌ വേണ്ടി പരിശീലിപ്പിക്കുകയാണു ഒരമ്മയുടെ കടമ. ഉള്ളത്‌ തുറന്ന് പറയാനുള്ള ചങ്കൂറ്റം

അമ്മ എന്ന മാലാഖ! Read More »

Scroll to Top