ഓരോ കുഞ്ഞുങ്ങൾക്കും മാതാപിതാക്കളോടുള്ള അടുപ്പം വിത്യസ്ത മാണെങ്കിലും പിതാവിനോടുള്ള മനോഭാവം എതാണ്ടൊരുപോലെയാണ്. സ്നേഹം പ്രകടിപ്പിക്കാൻ ശരിയായിട്ടറിയാത്ത ഒരാളായിട്ടാണ് എല്ലാവരും പിതാക്കന്മാരെ ചിത്രീകരിക്കുന്നത്. നിങ്ങൾക്ക് ഇതിനോട് എന്താണ് അഭിപ്രായം?
ഒരു കുഞ്ഞിൻ്റെ ജനനം മുതൽ ഒരച്ചൻ ഉത്കണ്ഠാകുലനാണ്. ഏതൊരു സാഹചര്യത്തിലും ആ കുഞ്ഞ് പതറാതെ തളരാതെ മുന്നേറുവാൻ അവർ കരുതലുള്ളവരാണ്. എന്നാൽ അവരുടെ പരുക്കൻ മനോഭാവവും ഇടപെടലുകളും കുട്ടികളും വീട്ടിലെ മറ്റുള്ളവരും തെറ്റിദ്ധരിക്കപ്പെടുന്നത് സ്വാഭികമാണ്. നിങ്ങൾ ഒരു പിതാവാണെങ്കിൽ ഇവ ഓർക്കുക. പോരായ്മകൾ ഏറെ ഉണ്ടെങ്കിലും നിങ്ങളാൽ കഴിയുന്നതിന് മീതെ കുട്ടികൾക്ക് ചെയ്ത് കൊടുക്കാതിരിക്കുക. മറ്റുള്ളവരല്ല നിങ്ങൾ തന്നെ നിങ്ങളുടെ വീട്ടിലെ തീരുമാനങ്ങൾ എടുക്കുകയും, കുട്ടികളെ തീരുമാനങ്ങൾ എടുക്കാൻ പരിശീലിപ്പിക്കുകയും വേണം. ചെറിയ ചെറിയ തീരുമാനങ്ങളിൽ തുടങ്ങി വലിയ തീരുമാനങ്ങൾ വരെ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കണം. മുതിർന്ന കുട്ടികൾ വേണം വീട്ടിലെ ദൈനം ദിന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ. കുട്ടികൾ പ്രായപൂർത്തിയായാൽ നിങ്ങൾ കുട്ടികളെക്കൊണ്ട് വീട്ടിലെ പ്രവർത്തികൾ ചെയ്യിക്കണം. ഓരോ കുട്ടിയും വിത്യസ്ത സ്വഭാവവും കഴിവുള്ളവരും ആയിരിക്കും. ബലഹീനത ഉണ്ടെങ്കിലേ ഏതൊരു കുഞ്ഞിനും സഹായം ചെയ്യാവു. കുട്ടികൾ മനപ്പൂർവ്വമല്ലാതെ തെറ്റുവരുത്തുമ്പോൾ അവരെ ശിക്ഷിക്കരുത്. ശരിയായ രീതി പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. അത് 100 പ്രാവശ്യം പറയേണ്ടിവന്നാലും നിങ്ങൾ ചെയ്ത് കൊടുക്കരുത്, ശകാരിക്കുകയോ ശിക്ഷിക്ക്കുകയോ അരുത്. ഓർക്കുക, വീട് ഒരു യൂണിവേഴ്സിറ്റിയാണ്, നിങ്ങൾ അതിലെ അദ്ധ്യാപകനും.
നിങ്ങളുടെ ജീവിതം വിലയുള്ളതാണെന്ന് കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കണം. നിങ്ങളുടെ സുഖം, ജീവിത ലക്ഷ്യങ്ങൾ, ആഗ്രഹങ്ങൾ, ഇഷ്ടങ്ങൾ എന്നിവ വളരെ പ്രധാനപെട്ടവയാണ്. കുട്ടികൾക്ക് വേണ്ടി ജീവിച്ച് അവയൊന്നും നഷ്ടപ്പെടുത്തരുത്. കുഞ്ഞുങ്ങളെ സ്നേഹിക്കുക എന്നാൽ അവരെ വെറുതെയിരുത്തി നിങ്ങൾ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുക എന്നല്ല. മറിച്ച്, അവരെ ജിവിക്കാൻ പരിശീലിപ്പിക്കുക എന്നാണ്. ഉള്ളതുകൊണ്ട് ജീവിക്കാൻ അവരെ പഠിപ്പിക്കുകയാണ് വേണ്ടത്. സമയം, പണം, ബന്ധങ്ങൾ, ആരോഗ്യം, മൂല്യങ്ങൾ, പ്രയോറിറ്റി, പരസഹായം, വിദ്യാഭാസം എന്നിവയുടെ വില കുട്ടികളെ പഠിപ്പിച്ചിരിക്കണം. ഉയർന്ന വിദ്യാഭാസത്തേക്കാൾ നല്ല സ്വഭാവ രൂപീകരണത്തിന് മുൻതൂക്കം കൊടുക്കണം. പണത്തേക്കാൾ ജീവിത നിലവാരത്തിന് പ്രാധാന്യം നൽകുക. മറ്റൊരു ഭവനം ചമപ്പാൻ അവരെ പരിശീലിപ്പിക്കുന്ന അധ്യാപകരാണ് നിങ്ങളെന്ന ഉത്തരവാദിത്തം മറക്കരുത്. ഇങ്ങനെ നിങ്ങൾ നിങ്ങളുടെ കുട്ടികളെ പരിശീലിപ്പിച്ചാൽ നിങ്ങൾക്ക് അവർ മേശക്ക് ചുറ്റും നിൽക്കുന്ന ഒലിവ് തൈകൾ പോലെ അനുഭവപ്പെടും.
ഒരു പിതാവിൻ്റെ സ്നേഹം മനസ്സിലാക്കണമെങ്കിൽ ഒരു പിതാവായി ജീവിക്കണം എന്ന് എല്ലാ പിതാക്കന്മാരും സമ്മതിക്കും, നിങ്ങളോ?
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.