ഡിപ്രെഷൻ  ഉണ്ടാകുംബോൾ എന്ത്‌ ചെയ്യണം?

ആംഗ്സൈറ്റിയും, ഭയവും, ഡിപ്രെഷനും സാധാരണ മനുഷ്യർക്കെല്ലാം ഉണ്ടാകുന്നതാണ്. പ്രത്യേക കാരണങ്ങളൊന്നും വേണ്ട ഇവ വരാൻ. തീരുമാനങ്ങൾ എടുക്കേണ്ടി വരുംബോഴോ, നമ്മേകൊണ്ട്‌ കഴിയാത്ത കാര്യങ്ങൾ നടത്തിയെടുക്കാൻ തുനിയുംബോഴോ, പുതിയതായി എന്തെങ്കിലും ചെയ്യാൻ തുടങ്ങുംബോഴോ, ഏകാന്തത അനുഭവിക്കുംബോഴോ, ദിർഘകാല രോഗങ്ങൾക്ക്‌ അടിമപ്പെടുംബോഴോ, സാംബത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുംബോഴോ, തർക്കങ്ങളിലോ വഴക്കുകളിലോ എർപ്പോടുംബോഴോ ഇങ്ങനെ ഒരവസഥ അനുഭവപ്പെട്ടേക്കാം. അതുകൊണ്ട്‌ എപ്പോഴെങ്കിലും ഇങ്ങനെ ഒരു അവസ്‌ഥ ഉണ്ടായാൽ എന്തു ചെയ്യണം എന്ന് ചെറുപ്പത്തിൽ തന്നെ എല്ലാവരും പഠിച്ചിരിക്കണം. 

നിങ്ങൾക്ക്‌ ഒരു പോസിറ്റീവ്‌ സുഹൃദ്‌ വലയത്തിന്റെ സഹായം എപ്പോഴുംഉണ്ടായിരിക്കണം. അത്യാവശ്യ സന്ദർഭങ്ങളിൽ ഉപകാരപ്പെടുമാറ് ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ നിങ്ങൾക്ക്‌ ഉണ്ടായിരിക്കണം. അടിക്കടിയുള്ള നെഗറ്റീവ്‌ ചിന്തകൾ, ഭയം, ഡിപ്രെഷൻ എന്നിവ ഉണ്ടായാൽ തീർച്ചയായും വിദഗ്ദ്ധ ചികിൽസ തേടണം. ഓർക്കുക, ശരീരത്തിനു ഉണ്ടാകുന്നതുപോലെ മനസ്സിനുണ്ടാവുന്ന രോഗങ്ങൾക്കും ചികിൽസ ആവശ്യമാണു. എല്ലാ മാനസിക രോഗങ്ങളും ഭ്രാന്തല്ല എന്ന തിരിച്ചറിവ്‌ നമുക്കുണ്ടാവാൻ ഇനിയും വൈകിക്കൂടാ. 


Discover more from Dr. Saji P Mathai

Subscribe to get the latest posts sent to your email.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Scroll to Top

Discover more from Dr. Saji P Mathai

Subscribe now to keep reading and get access to the full archive.

Continue reading