നേട്ടങ്ങൾക്ക് വേണ്ടി നെട്ടോട്ടമോടുന്നവരാണ് അധികവും. ഈ ഓട്ടത്തിനിടയിൽ പ്രധാനപ്പെട്ട പലതും നഷ്ടമാകുന്നത് അറിയുന്നില്ല. നിങ്ങൾക്ക് ഇങ്ങനെ ഒരനുഭവമുണ്ടോ?
പലരും ജീവിതം ആസ്വദിക്കാനായി പല വഴികളാൽ പരിശ്രമിക്കുന്നു. എന്നാൽ അടിസ്ഥാനപരമായ കാര്യങ്ങളിൽ കുറവുണ്ടാവുന്നത് ശ്രദ്ധയിൽ പെടുന്നില്ല. സന്തോഷം സ്വന്തം ഉള്ളിൽ നിന്നാണുണ്ടാവുന്നതെന്ന് അറിയാതെ മറ്റെവിടേയോ തിരയുന്നു. എല്ലാം അറിയണം, എല്ലാം ആസ്വദിക്കണം എന്ന് ചിന്തിക്കുന്നർ അനേകം കാര്യങ്ങളിൽ വ്യാപൃതരായി തിരക്ക്പിടിച്ച് ജീവിക്കുന്നു. ഇതിന്റെ പരിണിത ഭലമായി സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്നു.
ജീവിതത്തിൽ അച്ചടക്കം പാലിക്കുന്നതും, സമയം ക്രമീകരിക്കുന്നതും, പ്രയോറിട്ടി സൂക്ഷിക്കുന്നതും, ആരോഗ്യം പരിപാലിക്കുന്നതും, ഈശ്വര ചിന്തയും വളരെ പ്രധാനപ്പെട്ടവയാണ്. ഇവകളിൽ വീഴ്ച്ച സംഭവിക്കുംബോൾ ജീവിത പങ്കാളി, നല്ല സുഹ്രുത്തുക്കൾ, ജീവിത സുഖം, അവസരങ്ങൾ എന്നിങ്ങനെ വേണ്ടപ്പെട്ട പലതും നമുക്ക് നഷ്ടമാവുന്നു. ഇങ്ങനെ, നേടുന്നതിനേക്കാളേറെ വിലപിടിപ്പുള്ള പലതും നാം നഷ്ടപ്പെടുത്താൻ ഇടയാക്കുന്നു.
ഓർക്കുക, നേടുന്നതിനേക്കാൾ ഭാഗ്യം നമുക്കുള്ളത് നഷ്ടപ്പെടുത്താതിരിക്കുന്നതാണ്
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.