തർക്കങ്ങൾ എല്ലാവരുടേയും ജീവിതത്തിൽ ഒഴിവാക്കാനാവാത്തതാണ്. ചിലർ അധികം പ്രാവശ്യവും പരാജയപ്പെടാറുണ്ട്. മറ്റുചിലർ എപ്പോഴും വിജയിക്കണം എന്ന് ശഠിക്കാറുമുണ്ട്. രണ്ട് പേരും വിജയിക്കുന്നൂ എങ്കിലേ ആ തർക്കം പൂർണ്ണമായും വിജയിച്ചു എന്ന് പറയാൻ കഴിയൂ. നിങ്ങളുടെ അനുഭവം എങ്ങനെയാണ്?
കാരണം കൂടാതെ തർക്കങ്ങൾ ഉണ്ടാവില്ലെന്ന് ചിലർ വാദിച്ചേക്കാം. എന്നാൽ, രണ്ട് വ്യക്തികൾ തമ്മിൽ എപ്പോഴും അഭിപ്രായങ്ങളിലും ആഗ്രഹങ്ങളിലും വിത്യാസങ്ങളുണ്ടാകും. അങ്ങനെയെങ്കിൽ തർക്കത്തിന്റെ ആവശ്യമെന്താണ്? പരസ്പരം ബഹുമാനിക്കുകയും, വിത്യസ്തകളെ അംഗീകരിക്കുകയും ചെയ്താൽ പിന്നെ തർക്കത്തിന് സ്ഥാനമില്ലല്ലോ,അല്ലേ? അങ്ങനെയെങ്കിൽ ഒരു ഭാഗം വിജയിക്കുവാൻ പരിശ്രമിക്കുംബോഴാണ് തർക്കം രൂക്ഷമാകുന്നത്എന്ന്കാണാം.
ഈ ലോകത്തിൽ എല്ലാകാര്യത്തിലും ഒരേ ഒരു സത്യം മാത്രമേ ഉള്ളൂ. അമ്മയെ തല്ലിയാൽ രണ്ടുണ്ട് പക്ഷം എന്ന പഴമൊഴി മനസ്സിൽ വച്ചുകൊണ്ട് പറയട്ടെ, ഇക്കാര്യത്തിലും സത്യം രണ്ട് ഭാഗത്തും ഉണ്ടാവില്ല. ഭാര്യാ ഭർത്തൃ ബന്ധങ്ങളിലും മറ്റ് വ്യക്തി ബന്ധങ്ങളിലും ഉണ്ടാകുന്ന തർക്കങ്ങളും ഇങ്ങനെ തന്നെ. ഇവക്ക് എന്താണ് പരിഹാരം? സ്വന്തം തെറ്റ് മനസ്സിലാക്കി അംഗീകരിക്കാനും, അപരന്റെ വാദങ്ങളെ ശ്രദ്ദാപൂർവ്വം കേട്ട് മനസ്സിലാക്കാനും, പരസ്പരം ബഹുമാനിച്ച് ക്ഷമിച്ച് സ്നേഹിക്കാനും മനസ്സുകൊണ്ട് തയ്യാറായാൽ ഏത് തർക്കത്തിലും പൂർണ്ണവിജയമുണ്ടാവും. ഇരു വാദങ്ങളും ജയിക്കണം എന്ന് ശഠിക്കാതെ സത്യം ജയിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ തർക്കങ്ങളിൽ രണ്ട് കൂട്ടരും വിജയിക്കും എന്ന് സാരം. ചുരുക്കത്തിൽ അപരനെ നേടുന്നതിലാണ് യഥാർത്ത വിജയം.
നിങ്ങൾ ഉൾപ്പെടുന്ന തർക്കങ്ങളിൽ മുകളിൽ പറയുന്നതു പോലെ പൂർണ്ണ വിജയം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.