എല്ലാവരും ഭയപ്പെടുന്നത് തോൽവി. എല്ലാവരും പറയാൻ മടിക്കുന്നത് തോൽവി. എന്നാൽ ജീവിതത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്തത് തോൽവി. തോൽക്കാൻ മാറ്റിക്കുന്നവർക്ക് മുന്നേറാനാകില്ല. തോൽക്കാൻ നിങ്ങൾക്ക് മടിയിണ്ടോ?
തോൽവിക്ക് ചില കാരണങ്ങൾ ഉണ്ടാകാം. പലപ്പോഴും നിങ്ങളുടെ ബലഹീനതകളാകാം കാരണം. ചിലപ്പോൾ അറിവ് കുറവോ, പക്വത കുറവോ ആയേക്കാം. കായികവും ബൗദ്ധികവുമായ തുടർച്ചയായ പരിശീലനം നല്ല ഉയർച്ചയും ശക്തിയും സമ്മാനിക്കും. അങ്ങനെ നിങ്ങൾക്ക് അടുത്ത പടിയിലേക്ക് കയറാനാവും. വിജയിക്കുക എന്നതിനേക്കാൾ വളരുക എന്നതിനാണ് പ്രാധാന്യം കിടക്കേണ്ടത്. വിജയിക്കുക എന്നത് ഓരോരുത്തരുടെയും കാഴ്ച്ചപ്പാടുകളിൽ വ്യത്യസ്തമായിരിക്കും.
എപ്പോഴെങ്കിലും നിങ്ങൾക്ക് തോൽവി ഉണ്ടാവുമ്പോൾ ഒരു കുട്ടിയെ നോക്കുക. അത് എങ്ങനെയാണ് ഓരോന്ന് പഠിക്കുന്നത്? എത്ര പ്രാവശ്യം തോറ്റാലും മടിക്കാതെ വീണ്ടും വീണ്ടും പരിശ്രമിക്കുന്നു, അത് ആഗ്രഹിക്കുന്നത് നേടുന്നത് വരെ. നിങ്ങളും ഈ വഴിതന്നെ തുടർന്നാൽ വിജയം സുനിശ്ചയം. തോൽവി സമ്മതിക്കുക എന്നതിനേക്കാൾ വീണ്ടും പരിശ്രമിക്കുക എന്നതാണ് പ്രധാനം. ഓർക്കുക, അടി കൊണ്ട വിദ്യയേ അരങ്ങത്തുള്ളൂ.
തളരാതെ ഉയരങ്ങളിലെത്താൻ പരിശ്രമിച്ച് കൊണ്ടേയിരിക്കുക, തോൽവിയെ നിങ്ങൾക്ക് പിന്നിലാക്കാം.
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.