എല്ലാവരും ഇഷ്ടപ്പെടുന്നതും, ആഗ്രഹിക്കുന്നതും, എത്ര കിട്ടിയാലും മതിയെന്ന് പറയാത്തതുമാണ് സമ്മാനം. സമ്മാനം എവിടേയും കര്യം സാധിച്ചെടുക്കും എന്ന് പഴമൊഴി. അധികവും അനർഹമായവ ആണെന്നതാണ് ഏറെ ഖേദകരം.
സമ്മാനങ്ങൾ കൊടുക്കാനോ വാങ്ങാനോ നിങ്ങൾ തിടുക്കം കൂട്ടരുത്. അങ്ങേയറ്റം ആവശ്യമുണ്ടെങ്കിലേ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകാവൂ. ഓരോ ജന്മ ദിനത്തിനും, ആനിവേഴ്സറിക്കും, ആഘോഷങ്ങൾക്കും പ്രത്യേകം സമ്മാനങ്ങൾ കൊടുക്കുന്നത് അതിന്റെ മഹത്വം കെടുത്തികളയും. ഇന്ന് ബിസിനസ് മാഫിയ പറയുന്നതനുസരിച്ചാണ് സമ്മാനങ്ങൾ നിശ്ചയിക്കുന്നത്. ഒരിക്കലും വിലപിടിപ്പുള്ള വസ്തുക്കൾ, അനുഭവങ്ങൾ സമ്മാനമായി നൽകരുത്. അങ്ങനെയുള്ള സമ്മാനങ്ങൾ നൽകുന്നതും വാങ്ങുന്നതും നല്ല മനസ്സോടെ ആയിരിക്കാൻ സാദ്യത കുറവാണ്.
സത്യം മറന്ന് കാര്യം സാധിക്കാനോ, തെറ്റ് മറച്ച്വക്കാനോ സമ്മാനം ഉപയോഗിക്കുന്നു എങ്കിൽ അത് എത്രമാത്രം കാപഠ്യം നിറഞ്ഞതായിതീരുന്നു. ചുരുക്കത്തിൽ തൊട്ടതിനെല്ലാം വലിയ സമ്മാനം കൊടുക്കുന്ന ഇന്നത്തെ രീതി തന്നെ തെറ്റാണ്. സമ്മാനമായി കൊടുക്കുന്ന വസ്തുവിന്റെ മൂല്യം അർഹതപ്പെട്ടതിലും എത്രയോ വലുതാണ്. പണ്ട് കാലങ്ങളിൽ ഇലകളും പൂക്കളും വില കുറഞ്ഞ സാധനങ്ങളുമായിരുന്നു സമ്മാനങ്ങളായി നൽകിയിരുന്നതെങ്കിൽ ഇന്ന് വളരെ വിലപിടിപ്പുള്ള വസ്തുക്കളാണ് കൊടുക്കുന്നത്. പണ്ട് സമ്മാനം വാങ്ങുന്ന ആളിന്റെ വില വലുതായിരുന്നു, ഇന്ന് സമ്മാനത്തിനാണ് കൂടുതൽ മതിപ്പ്.
സമ്മാനങ്ങൾ നമ്മെ കുരുടരാക്കാൻ അനുവതിക്കരുത്.
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.