വിദ്യാർത്ഥികളുടെ ഉത്തവാദിത്തം!

നിങ്ങൾ ഒരു വിദ്യാർത്ഥിയാണോ? ഉന്നതിയിലെത്താൻ ഉതകുന്ന നല്ല വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും, അവസരങ്ങളില്ലെന്നും  പരാതിയുണ്ടോ? 

എന്താണ് ഒരു വിദ്യാർത്ഥിയുടെ ഉത്തരവാദിത്തങ്ങൾ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ലഭിക്കുന്ന ഓരോ അവസരവും ഏറ്റവും നന്നായി പ്രയോജന പെടുത്തുക എന്നതാണ്  പ്രധാനപ്പെട്ടത്. അവസരം എന്തിനുള്ളതാണെങ്കിലും അപ്പപ്പോൾ അവ പ്രയോജനപ്പെടുത്തണം. ഒരുക്കൽ നഷ്ടപ്പെട്ട അവസരം എളുപ്പത്തിൽ വീണ്ടും ലഭിച്ചുകൊള്ളണമെന്നില്ല. മാത്രമല്ല ഇപ്പോഴത്തെ അവസരത്തിൻ്റെ പ്രയോജനം എപ്പോൾ ഉപകാരപ്പെടും എന്നും നമുക്കറിയില്ല. അധികം പേർക്കും നല്ല അവസരങ്ങൾ ഉണ്ടാവുമ്പോൾ അത് ഉപയോഗപ്പെടുത്താൻ കഴിയാതെ പോവുന്നത് ഇതിനുമുൻപ്  ഉണ്ടായ സാഹചര്യം പ്രയോജനപ്പെടുത്താത്തതാണ്. നിങ്ങൾ ആവശ്യപ്പെടുമ്പോൾ അവസരം ഉണ്ടാവില്ലെന്നോർക്കണം. 

ഞാൻ എന്തിനാണ് താത്പര്യമില്ലാത്ത വിഷയങ്ങൾ പഠിക്കുന്നത്? ഇഷ്ടമല്ലാത്ത ജോലികൾ ചെയ്യുന്നത്? എല്ലാവരിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കുന്നത്? എൻ്റെ ഇഷ്ടങ്ങൾക്ക് മാത്രമല്ലേ ഞാൻ ശ്രദ്ദിക്കേണ്ടതുള്ളൂ? മറ്റുള്ളവ ഞാൻ എന്തിനു ശ്രദിക്കണം എന്നിങ്ങനെയാണ് ചിലർ ചിന്തിക്കുന്നത്. നിങ്ങൾക്കിഷ്ടമില്ല എന്നതുകൊണ്ട്  ആ വിഷയത്തിൻ്റെ പ്രാധാന്യം കുറയുന്നില്ല എന്ന് ഓർത്തിരിക്കണം. പരീക്ഷ വിജയിച്ച് സർട്ടിഫിക്കറ്റ് കൈപ്പറ്റുക എന്നതല്ല വിദ്യാഭ്യാസത്തിൻ്റെ യഥാർത്ത  ലക്‌ഷ്യം. നിങ്ങളുടെ മസ്തിഷകം ശക്തിപ്പെടുത്തുകയും, ശരിയായ തീരുമാനങ്ങൾ എടുക്കുകയും, തോൽവികൾ അംഗീകരിക്കാനും, ഏതൊരു പ്രതിസന്ധിയേയും തരണം ചെയ്യുവാനും പ്രാപ്‌തനാക്കുകയും ചെയ്യുകയാണ് വിദ്യാഭ്യാസത്തിൻ്റെ ലക്‌ഷ്യം. ചില കാര്യങ്ങൾ കൂട്ടുകാർക്ക് ആവശ്യമില്ലെങ്കിലും നിങ്ങൾക് ആവശ്യമായ് വന്നേക്കാം എന്ന് ചുരുക്കം. 

ജോലിക്ക് വേണ്ടി പഠിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇത്തരത്തിലുള്ള പഠനം കൊണ്ട് ഒരു ജോലി സമ്പാദിക്കാമെങ്കിലും വിദ്യാഭ്യാസത്തിൻ്റെ ലക്‌ഷ്യം പൂർത്തിയാകാതെ വരുന്നു. പലപ്പോഴും, നിങ്ങൾ പഠിക്കാൻ ആരംഭിക്കുന്ന സമയത്ത് ലഭ്യമായ ജോലികൾ, പഠനം തീരുമ്പോൾ ഉണ്ടായിക്കൊള്ളണമെന്നില്ല. അങ്ങനെ വരുമ്പോൾ നിരാശരാകാൻ സാധ്യത കുടുതലാണ്. വളരെക്കാലം ഒരു ജോലി ചെയ്ത് മടുക്കുമ്പോൾ മറ്റൊന്ന് തുടങ്ങാൻ കഴിയാതെ വരുന്നു. എന്നാൽ, അറിവ് നേടാനായി വിദ്യാഭാസം നടത്തുന്നവരും, ഏത് ജോലിയും ചെയ്യാൻ തയ്യാറുമായവർക്ക്  എളുപ്പത്തിൽ ഒരു ജോലി നേടിയെടുക്കാൻ സാധിക്കും. വളരെ അധികം പണം സമ്പാദിക്കുക എന്നതല്ല ജീവിത ലക്ഷ്യം. മൂല്യങ്ങൾക്കും, സന്തോഷത്തിനും, സമാധാനത്തിനും, ജീവിത സുഖത്തിനുമാണ് ഏറെ പ്രാധാന്യം.

നിങ്ങളുടെ അദ്ധ്യാപകർ ചിലപ്പോൾ ഉത്തമന്മാരായിരിക്കില്ല. മാതാപിതാക്കൾ പരിജ്ഞാനം നിറഞ്ഞവരാകണമെന്നില്ല. പഠിക്കാൻ ലഭിച്ച സ്ഥാപനങ്ങൾ ഉയർന്ന നിലവാരമുള്ളവ ആകണമെന്നില്ല, നിങ്ങൾക്ക് വലിയ ബുദ്ധി ഉണ്ടാകണമെന്നില്ല. എന്നാൽ ഇവയൊന്നുമല്ല നിങ്ങളുടെ ഭാവി നിശ്ചയിക്കിന്നത്. നിങ്ങൾ സ്വയം നേടിയെടുക്കേണ്ടതാണ് നിങ്ങളുടെ ജീവിത വിജയം. മറ്റുള്ളവർ ചെയ്ത് തരട്ടെ എന്ന് കരുതി കാത്തിരിക്കുവാൻ നിങ്ങൾക്ക് സമയമില്ല. നിങ്ങൾ സ്വയം അന്വോഷിച്ച് കണ്ടെത്തണം. കുറവുള്ള കഴിവുകൾ വളർത്തിയെടുക്കണം. എത്രയോ കുഞ്ഞുങ്ങൾക്ക് ലഭിക്കാത്ത അവസരങ്ങളാണ് നിങ്ങൾക്ക് ലഭിക്കുന്നത്. അവ ഒരിക്കലും നഷ്ടപ്പെടുത്തരുത്. സങ്കടപ്പെട്ടിരിക്കാനോ, കരയാനോ, തോറ്റ് പിന്മാറാനോ അല്ല പൊരുതി മുന്നേറാനാണ് നിങ്ങൾക്ക് ജീവിതം തന്നത്. മറ്റുള്ളവരെ കുറ്റപ്പെടുത്താനല്ല, അവരെ ചേർത്ത് നിർത്താനും, സ്വയം ഉണർന്ന് പ്രവർത്തിച്ച് വിജയം വരിക്കാനും ഉത്സാഹിക്കണം. 

എത്ര പരീക്ഷയിൽ വിജയിച്ചു, എത്രമാത്രം പഠിച്ചു, എന്ത് സ്ഥാനമാനങ്ങൾ അലങ്കരിച്ചു എന്നതിനേക്കാൾ, സമൂഹത്തിൽ താഴെത്തട്ടിലുള്ളവരെ ഉയർത്തികൊണ്ട് വരികയും, മാതാപിതാക്കളെയും പ്രായമായവരെയും ചേർത്ത് നിർത്തുകയും, നല്ല പേര് സമ്പാദിക്കുകയും, ആവശ്യക്കാരെ സഹായിക്കുകയും, അശരണർക്ക് വേണ്ടി നിലകൊള്ളുകയും മറ്റുമാണ് നിങ്ങൾ ചെയ്യേണ്ടത്. ജീവിതം എന്താണെന്ന് പരിശീലിപ്പിക്കുന്ന ഏറ്റവും വലിയ യൂണിവേഴ്സിറ്റി നിങ്ങളുടെ വീടാണ്. മാതാപിതാക്കൾ നിങ്ങളുടെ റോൾ മോഡലുകലും, അദ്ധ്യാപകർ വഴികാട്ടികളുമാണ്. നല്ലൊരു നാളെക്കായി ഒത്തുചേർന്ന് മുന്നേറാം.


Discover more from Dr. Saji P Mathai

Subscribe to get the latest posts sent to your email.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Scroll to Top

Discover more from Dr. Saji P Mathai

Subscribe now to keep reading and get access to the full archive.

Continue reading